Join Whatsapp Group. Join now!

തിരുവക്കോളി അങ്കകളരി വാര്‍ഡുകളിലെ മാലിന്യ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യം

തിരുവക്കോളി അങ്കകളരി വാര്‍ഡുകളിലെ മാലിന്യ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം Kerala, News, Uduma, waste, demands to clean waste
ഉദുമ: (my.kasargodvartha.com 07.04.2020) തിരുവക്കോളി അങ്കകളരി വാര്‍ഡുകളിലെ മാലിന്യ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി. മഴക്കാലം തുടങ്ങിയാല്‍ വളരെയധികം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഗുരുതരമായ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി അങ്കക്കളരിയില്‍ ഓവുചാല്‍ നിര്‍മ്മിച്ച് മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍ ഇതുസംബന്ധിച്ച് ഗ്രാമസഭയിലും പഞ്ചായത്ത് അധികാരികള്‍ക്കും, തദ്ദേശ സ്വയംഭരണ വകുപ്പിനും, ആരോഗ്യ വകുപ്പിനും, പല തവണ നിവേദനം നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
Kerala, News, Uduma, waste, demands to clean waste



പ്രദേശത്ത് താമസിക്കുന്ന നിരവധി വീടുകളിലും പരിസരത്തും മഴക്കാലമായാല്‍ മാലിന്യങ്ങളും ചളിവെള്ളവും അടിഞ്ഞുകൂടാറുണ്ട്. കൂടാതെ ഈ പ്രദേശത്തെ നിലവിലുള്ള തോടിന്റെ അരികിലുള്ള ക്വാര്‍ട്ടേര്‍സില്‍ നിന്നും മാലിന്യം തോട്ടില്‍ നിക്ഷേപിക്കുന്നു. ഈ മഴക്കാലത്തിന് മുമ്പെങ്കിലും പ്രദേശവാസികളുടെ ഗുരുതരമായ ഈ പ്രശ്‌നത്തിന് പരിഹാരം കാണുവാനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Kerala, News, Uduma, waste, demands to clean waste

Kerala, News, Uduma, waste, demands to clean waste

Keywords: Kerala, News, Uduma, waste, demands to clean waste

Post a Comment