Join Whatsapp Group. Join now!

സ്ത്രീകളെ ആദരിച്ച് മല്ലം വാര്‍ഡില്‍ കാന്‍ ഫെഡ് വനിതാ ദിനാഘോഷം നടത്തി

മല്ലം വാര്‍ഡ് വികസന സമിതിയും, കാന്‍ഫെഡ് സോഷ്യല്‍ ഫോറവും സംയുക്തമായി വനിതാദിനം വിവിധ പരിപാടികളോടെ Kerala, News, Women's day celebrated in Mallam Ward
മുളിയാര്‍: (my.kasargodvartha.com 06.03.2020) മല്ലം വാര്‍ഡ് വികസന സമിതിയും, കാന്‍ഫെഡ് സോഷ്യല്‍ ഫോറവും സംയുക്തമായി വനിതാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബോവിക്കാനം തേജസ് റസിഡന്‍സ് കോളനിയില്‍ വെച്ചു നടന്ന പരിപാടി കാന്‍ഫെഡ് സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി ഷാഫി ചൂരിപ്പള്ളം ഉദ്ഘാടനം ചെയ്തു. രാധ അധ്യക്ഷത വഹിച്ചു.

ശോഭ പ്രിന്‍സ് സ്വാഗതം പറഞ്ഞു. നിരവധി ശ്രദ്ധേയമായ കവിതകള്‍ രചിച്ച പാണൂരിലെ ജ്യോതി മോഹനനെ ഉഷാ റാണി ടീച്ചറും, എന്‍ഡോസള്‍ഫാന്‍ ദുരിതം സംബന്ധിച്ച് പുസ്തകം രചിച്ച അരുണി ചന്ദ്രനെ കോളനിയിലെ മുതിര്‍ന്ന അംഗം കുംഭയും ഷാളണിയിച്ചു ആദരിച്ചു. സാമൂഹ്യ പ്രവര്‍ത്തകരായ ഷരീഫ് കൊടവഞ്ചി, ബി സി കുമാരന്‍, മന്‍സൂര്‍ മല്ലത്ത്, വേണുകുമാര്‍ മാസ്റ്റര്‍, കൃഷ്ണന്‍ ചേടിക്കാല്‍, മാധവന്‍ നമ്പ്യാര്‍, പൊന്നപ്പന്‍, ശ്യാമള ഗംഗാധരന്‍, സൗദാമിനി ടീച്ചര്‍, ലീല മധു, രാഗിണി, സാവിത്രി, വിശാല, പുഷ്പ ചേടിക്കാല്‍, നിഷ ജയന്‍ പ്രസംഗിച്ചു.



Keywords: Kerala, News, Women's day celebrated in Mallam Ward

Post a Comment