Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 07-03-2020

മഡോണ എ യു പി സ്‌കൂളിന്റെ എണ്‍പതാം വാര്‍ഷികാഘോഷവും യാത്രയയപ്പ് പരിപാടിയും മാര്‍ച്ച് 7 ന് നടക്കും. സ്‌കൂളില്‍ വെച്ച് നടക്കുന്ന പരിപാടികള്‍ Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 07-03-2020
മഡോണ സ്‌കൂള്‍ എണ്‍പതാം വാര്‍ഷികാഘോഷവും യാത്രയയപ്പ് പരിപാടിയും 7ന്

കാസര്‍കോട്: (my.kasargodvartha.com 06.03.2020) മഡോണ എ യു പി സ്‌കൂളിന്റെ എണ്‍പതാം വാര്‍ഷികാഘോഷവും യാത്രയയപ്പ് പരിപാടിയും മാര്‍ച്ച് 7 ന് നടക്കും. സ്‌കൂളില്‍ വെച്ച് നടക്കുന്ന പരിപാടികള്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യാതിഥിയാവും.1981-87 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ശുദ്ധജല വിതരണ സംവിധാനത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. പി ടി എ പ്രസിഡണ്ട് ശ്രീ.പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിക്കും. കോട്ടക്കണി സെന്റ് ജോസഫ് ചര്‍ച്ച് വികാരി റവ.ഫാദര്‍ മാണി മേല്‍വെട്ടം അനുഗ്രഹപ്രഭാഷണം നടത്തും. വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്മരണികയുടെ പ്രകാശനം ഡി.ഇ.ഒ എന്‍ നന്ദികേശന്‍ നിര്‍വ്വഹിക്കും. സ്വര്‍ണ്ണ മെഡല്‍ ജേതാക്കള്‍ക്കുള്ള ഉപഹാരം റവ.ഫാദര്‍ സന്തോഷ് ലോബോയും, വിരമിക്കുന്ന അധ്യാപികമാരായ സുജാത ടീച്ചര്‍, സന്ധ്യാറാണി ടീച്ചര്‍ എന്നിവര്‍ക്കുള്ള ഉപഹാരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമും നിര്‍വ്വഹിക്കും. വി ഇ ഒ ശ്രീ. അഗസ്റ്റിന്‍ ബര്‍ണാഡ്, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. റാഷിദ് പൂരണം എന്നിവര്‍ സമ്മാനവിതരണം നടത്തും. ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ തെരസ്മിന എ സി, മദര്‍ പി ടി എ പ്രസിഡണ്ട് ശ്രീമതി എം കെ മിസിരിയ, സ്റ്റാഫ് പ്രതിനിധി ഷീല ഡിസൂസ, പി.ടി എ വൈസ് പ്രസിഡണ്ട് അബ്ദുള്‍ ലത്തീഫ്,സ്‌കൂള്‍ ലീഡര്‍ ലസിന്‍ അഹമ്മദ്, അസി.ലീഡര്‍ കുമാരി വിനേല ഡിസൂസ എന്നിവര്‍ സംസാരിക്കും. ബിജി ജേക്കബ് സ്വാഗതവും ഗ്രെറ്റ ലെസ്‌റാഡോ നന്ദിയും പറയും. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും.

ചിറ്റാരിക്കാല്‍ ബൈപാസ് റോഡിന്റെ ഉദ്ഘാടനം 7ന്

മലയോര ജനതയുടെ ചിരകാല സ്വപ്നമായി ചിറ്റാരിക്കാല്‍ ബൈപാസ് റോഡിന്റെ ഉദ്ഘാടനം മാര്‍ച്ച് ഏഴിന് എം രാജഗോപാലന്‍ എം.എല്‍.എ നിര്‍വ്വഹിക്കും.  പഞ്ചായത്തിന്റെ ഐഎസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ഔദ്യോഗിക പ്രഖ്യാപനവും പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നൊരുക്കിയ കുട്ടികള്‍ക്കായുള്ള ഉദ്യാനത്തിന്റെ ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടക്കും. ഈസ്റ്റ്-എളേരി പഞ്ചായത്തിന്റെ വികസനങ്ങള്‍ക്കായി കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 174 കോടി രൂപ അനുവദിച്ച എം. രാജഗോപാലന്‍  എം.എല്‍.എ.യ്ക്ക് പഞ്ചായത്ത് ഭരണസമിതിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ചടങ്ങില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെസി ടോം അധ്യക്ഷയാകും.

രാത്രികാല അയല്‍കൂട്ട യോഗങ്ങള്‍ 7ന്

വനിതാദിനാചരണത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ മാര്‍ച്ച് ഏഴിന് രാത്രി ഏഴ് മുതല്‍ 10 വരെ ജില്ലയില്‍ പ്രത്യേക രാത്രികാല അയല്‍കൂട്ട യോഗങ്ങള്‍ സംഘടിപ്പിക്കും. കൂടാതെ ജില്ലയിലെ പാതയോരങ്ങളില്‍ കുടുംബശ്രീ എംബ്ലം ഉളള വനിതാദിന മുദ്രാവാക്യങ്ങള്‍ എഴുതിയ പതാകകള്‍ കെട്ടും. ജില്ലയിലുടനീളം അയല്‍കൂട്ടങ്ങള്‍ പൊതുയിടങ്ങളില്‍ സ്ത്രീകളുടെ അവകാശങ്ങളും വനിതാദിന ചിന്തയും പ്രതിഫലിക്കുന്ന അവകാശ പതാകകളാണ് നാട്ടുന്നത്. പൂര്‍ണമായും ഹരിതചട്ടം പാലിച്ചു കൊണ്ടായിരിക്കും പ്രചരണ പരിപാടി സംഘടിപ്പിക്കുന്നത്.

ഭെല്‍ ഇഎംഎല്‍ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ സത്യാഗ്രഹസമരം മാര്‍ച്ച് 7ന്

ജില്ലയുടെ അഭിമാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഭെല്‍ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ് (ഭെല്‍ ഇഎംഎല്‍) ഗുരുതരമായ പ്രതിസന്ധിയിലാണെന്നും കമ്പനിയെയും ജീവനക്കാരേയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ സത്യാഗ്രഹ സമരം മാര്‍ച്ച് ഏഴിന് നടക്കും. 

കാര്‍ഷിക മേള ഏഴിന് തുടങ്ങും

കാസര്‍കോട്: ചൗട്ടാര ചാവടി മിയാപദവ് ഏഴ്, എട്ട് തീയ്യതികളില്‍ മിയാപദവില്‍ കാര്‍ഷികമേള നടത്തും. ഏഴിന് രാവിലെ 10ന് സി പി സി ആര്‍ ഐ ഡയറക്ടര്‍ ഡോ. അനിത അരുണ്‍ ഉദ്ഘാടനം ചെയ്യും. 

കടമ്പാര്‍ ഗവ. ഹൈസ്‌കൂളില്‍ നിര്‍മിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഏഴിന്

മഞ്ചേശ്വരം: കടമ്പാര്‍ ഗവ. ഹൈസ്‌കൂളില്‍ നിര്‍മിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഏഴിന് രാവിലെ 10ന് നടക്കും. 

'ഏകാകിയുടെ ചിത' പ്രകാശനം 7ന്

കാസര്‍കോട്: ഹരിദാസ് കോളിക്കുണ്ടിന്റെ കവിതാ സമാഹാരം 'ഏകാകിയുടെ ചിത' 7ന് രണ്ടു മണിക്ക് കാസര്‍കോട് പബ്ലിക് സെര്‍വന്റ്‌സ് ഹാളില്‍ സുറാബിന് നല്‍കി പി വി കെ പനയാല്‍ പ്രകാശനം ചെയ്യും.

ബ്ലോക്ക് കോണ്‍ഗ്രസ് ധര്‍ണ 7ന്

കാസര്‍കോട്: സി എ ജി റിപോര്‍ട്ടില്‍ ഡിജിപിക്കെതിരായുള്ള അഴിമതിയും ഇതില്‍ മുഖ്യമന്ത്രിക്കുള്ള പങ്കും സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച രാവിലെ 10ന് കാസര്‍കോട് പോലീസ് സ്‌റ്റേഷനു മുന്നില്‍ ധര്‍ണ നടത്താന്‍ ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. 

കോപ്പ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് 7ന്

വിദ്യാനഗര്‍: കോപ്പ ഫ്‌ളവേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ 7ന് ശനിയാഴ്ച ക്രിക്കറ്റ് പ്രീമിയര്‍ ലീഗും ആദരിക്കല്‍ ചടങ്ങും നടത്തും. 

രാത്രികാല അയല്‍കൂട്ടം 7ന്

കാസര്‍കോട്: വനിതാ ദിനാചരണത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാത്രി ഏഴ് മുതല്‍ 10 വരെ ജില്ലയില്‍ പ്രത്യേക രാത്രികാല അയല്‍കൂട്ടയോഗങ്ങള്‍ സംഘടിപ്പിക്കും. 

മുന്നാട് എ യു പി സ്‌കൂള്‍ വാര്‍ഷികാഘോഷം 7ന്

മുന്നാട്: ബേഡഡുക്ക പഞ്ചായത്തിലെ ആദ്യത്തെ യു പി സ്‌കൂളായ മുന്നാട് എ യു പി സ്‌കൂള്‍ 66-ാം വാര്‍ഷിക നിറവില്‍. വാര്‍ഷികാഘോഷം ശനിയാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ നടക്കും. കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 07-03-2020

Post a Comment