Kerala

Gulf

Chalanam

Obituary

Video News

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 04-03-2020

കലാ- സാംസ്‌കാരിക കൂട്ടായ്മയുടെ ലോഗോ പ്രകാശനവും പി എസ് ഹമീദിന്റെ പാട്ട് പ്രകാശനവും ബുധനാഴ്ച

തളങ്കര: (my.kasargodvartha.com 03.03.2020) തളങ്കര കേന്ദ്രീകരിച്ച് പുതുതായി രൂപം കൊണ്ട കലാ-സാംസ്‌കാരിക കൂട്ടായ്മയുടെ ലോഗോ പ്രകാശനവും പൗരത്വനിയമ ഭേദഗതിക്കെതിരെ കവി പി എസ് ഹമീദ് രചിച്ച 'ഇന്ത്യ-ഇന്നലെ, ഇന്ന്, നാളെ' എന്ന ദൃശ്യഗാനത്തിന്റെ പ്രകാശനവും ബുധനാഴ്ച വൈകിട്ട് നാലു മണിക്ക് തളങ്കര നുസ്രത്ത് നഗറിലെ വെല്‍ഫിറ്റ് മാനറില്‍ നടക്കും. വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ് യ തളങ്കര, നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, മുന്‍ എം എല്‍ എ സി എച്ച് കുഞ്ഞമ്പു, കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട്, നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍ എ മഹ് മൂദ് ഹാജി, മുന്‍ വൈസ് ചെയര്‍മാന്‍ എ അബ്ദുര്‍ റഹ് മാന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

കലയും സംസ്‌കാരവും കൊണ്ട് സമ്പന്നമായ തളങ്കരയുടെ ഇന്നലെകളെ തിരിച്ചു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കൂട്ടായ്മക്ക് രൂപം നല്‍കിയത്. പി എ എം ഹനീഫ്, ടി എ ഇബ്രാഹിം, ടി.വി. ഗംഗാധരന്‍, കെ.എം. അബ്ദുര്‍ റഹ് മാന്‍, സി. നാരായണന്‍, എരിയാല്‍ ഷരീഫ്, ടി.ഇ. മുക്താര്‍ തുടങ്ങിയവര്‍ പഴയകാല അനുഭവങ്ങള്‍ അയവിറക്കും. ഏപ്രില്‍ ആദ്യവാരത്തില്‍ നാടകാവതരണത്തോടെ കൂട്ടായ്മയുടെ പ്രവര്‍ത്തനത്തിന് തുടക്കമാവും.


പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂട നടപടികളും ഇന്ത്യയുടെ ഇന്നലെകളിലെ സാഹോദര്യവും ഭാവിയിലേക്കുള്ള തുറിച്ചു നോട്ടവുമാണ് 'ഇന്ത്യ-ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷ്വല്‍ സോംഗിലൂടെ വരച്ചു കാട്ടുന്നത്. വിഷ്വല്‍ സോങിനെ കുറിച്ച് പി.എസ്. ഹമീദ് സംസാരിക്കും.

നഗരസഭ കൃഷി ഭവനില്‍ പച്ചക്കറിത്തൈ വിതരണവും ക്ലാസും വ്യാഴാഴ്ച
കാസര്‍കോട്: കൃഷിഭവന്റെ നേതൃത്വത്തില്‍ ജീവിനി പദ്ധതി പ്രകാരം പയര്‍, വഴുതന, മുളക്, തക്കാളി, നരമ്പന്‍ തുടങ്ങിയ പച്ചക്കറിതൈകളുടെ സൗജന്യവിതരണവും ചെലവില്ലാത്ത വളം നിര്‍മാണം എന്ന വിഷയത്തില്‍ പ്രായോഗിക ക്ലാസും ബുധനാഴ്ച രാവിലെ 10മണിക്ക് കാസര്‍കോട് നഗരസഭ കൃഷി ഭവനില്‍ നടക്കും.

ഭെല്‍ - ഇ എം എല്‍; പി കരുണാകരന്റെ സത്യഗ്രഹം 4 ന്
കാസര്‍കോട്: കേന്ദ്ര ഉടമസ്ഥതയിലുള്ള കാസര്‍കോട് ഭെല്‍ - ഇ എം എല്‍ യൂണിറ്റ് സംസ്ഥാനത്തിന് കൈമാറുന്നതില്‍ മനഃപൂര്‍വം കാലതാമസമുണ്ടാക്കുന്നതില്‍ പ്രതിഷേധിച്ച് ഭെല്‍ - ഇ എം എല്‍ എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യു) നേതൃത്വത്തില്‍ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. സമരത്തിന് മുന്നോടിയായി മുന്‍ എം പിയും യൂണിയന്‍ പ്രസിഡന്റുമായ പി കരുണാകരന്റെ നേതൃത്വത്തില്‍ നാലിന് രാവിലെ പത്തുമുതല്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സത്യഗ്രഹം സംഘടിപ്പിക്കും. സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.Keywords: Kerala, News, Nattuvedi-Nattuvarthamanam 03-03-2020

Web Desk - Main

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive