Join Whatsapp Group. Join now!

കാസര്‍കോട്ടെ വ്യാപാരിയും ഗ്രന്ഥകാരനുമായ കെ ജി അബ്ദുര്‍ റസാഖ് നിര്യാതനായി

കാസര്‍കോട്ടെ പ്രമുഖ വ്യാപാരി കെ ജി അബ്ദുര്‍ റസാഖ് (72)നിര്യാതനായി. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. കാസര്‍കോട് Kerala, News, Obituary, KG Abdul Razak passes away
കാസര്‍കോട്: (my.kasargodvartha.com 11.03.2020) കാസര്‍കോട്ടെ പ്രമുഖ വ്യാപാരി കെ ജി അബ്ദുര്‍ റസാഖ് (72)നിര്യാതനായി. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. കാസര്‍കോട് നഗരത്തില്‍ എം എ റോഡില്‍ അരനൂറ്റാണ്ട് മുമ്പ് ആരംഭിച്ച കെ ജി സ്റ്റോര്‍ ഉടമയാണ്. പിന്നീട് കെ ജി-2 എന്ന പേരില്‍ പഴയ ബസ് സ്റ്റാന്‍ഡ് ക്രോസ് റോഡിലേക്ക് മാറ്റി. എഴുത്തുകാരന്‍ കൂടിയായ അബ്ദുര്‍ റസാഖ് നിരവധി പുസ്തകങ്ങളും എഴുതിയിരുന്നു.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവ ചരിത്രഗ്രന്ഥമായി രചിച്ച 540 പേജുള്ള 'എന്റെ പ്രവാചകന്‍' എന്ന പുസ്തകം ശ്രദ്ധേയമാണ്. സംസം ഒരു അത്ഭുത പ്രതിഭാസം, പൂങ്കാവനം, മാമ്പഴക്കാലം, പ്രപഞ്ചമെന്ന പ്രഹേളിക തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കാസര്‍കോട് സാഹിത്യവേദിയുടെ പ്രവര്‍ത്തക സമിതി അംഗമായിരുന്നു. കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഭാരവാഹിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

പരേതനായ കുന്നില്‍ അബ്ദുല്‍ ഖാദര്‍- ഉമ്മു ഹലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ മീത്തല്‍. മക്കള്‍: റഹീസ്, അന്‍വര്‍ ഹുസൈന്‍, അനസ്, ഉനൈസ്, സഹല. മരുമക്കള്‍: എന്‍ എ അഷ്റഫ്, സാഹിന, സുമയ്യ, ഷാഹിന, ഫൈറൂസ. സഹോദരങ്ങള്‍: കുന്നില്‍ അബ്ദുല്ല, ആമിന അല്‍ഫ, മറിയംബി.

ഖബറടക്കം വൈകീട്ട് മഗ്‌രിബിന് നിസ്‌ക്കാരാന്തരം തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.




Keywords: Kerala, News, Obituary, KG Abdul Razak passes away
  < !- START disable copy paste -->   

Post a Comment