കാസര്‍കോട്: (my.kasargodvartha.com 19.03.2020) കോവിഡ്- 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പൊതു പരിപാടികള്‍ മാറ്റിവെക്കണമെന്ന നിര്‍ദേശത്തിന്റെ ഭാഗമായി മാര്‍ച്ച് 22, 23 തീയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ജില്ലാ സമ്മേളനവും, കൗണ്‍സില്‍ യോഗവും മാറ്റിവെക്കാന്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പ്രവര്‍ത്തകരും പങ്കാളികളാവണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, നാസര്‍ ചായിന്റടി, ഹാരിസ് പട്‌ള, മന്‍സൂര്‍ മല്ലത്ത്, എം എ നജീബ്, നൗഷാദ് കൊത്തിക്കാല്‍ പ്രസംഗിച്ചു

Keywords: Kerala, News, Covid-19; Muslim Youth league District conference postponed