Join Whatsapp Group. Join now!

കോവിഡ്- 19: മുളിയാറില്‍ ജാഗ്രതാ സമിതി ചേര്‍ന്നു

മുളിയാര്‍ ഗ്രാമ പഞ്ചായത്തിന്റെയും, സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ കോവിഡ്- 19 ജാഗ്രത സമിതി യോഗം ചേര്‍ന്ന് കരുതല്‍ Kerala, News, Covid-19; Awareness program in Muliyar
ബോവിക്കാനം: (my.kasargodvartha.com 12.03.2020) മുളിയാര്‍ ഗ്രാമ പഞ്ചായത്തിന്റെയും, സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ കോവിഡ്- 19  ജാഗ്രത സമിതി യോഗം ചേര്‍ന്ന് കരുതല്‍ നടപടികള്‍ രൂപപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ ഗോപാലന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. ഡോ. അനില്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ കെ ഹരിദാസ് 'ഭയപ്പെടേണ്ട, ജാഗ്രത മതി' എന്ന വിഷയത്തില്‍ കര്‍മ്മ പദ്ധതി വിശദീകരിച്ചു.

ജനപ്രതിനിധികളായ പ്രഭാകരന്‍, നമ്പീസ മുഹമ്മദ് കുഞ്ഞി, ജസീല അസ്ലം, അനീസ മന്‍സൂര്‍ മല്ലത്ത്, പി ബാലകൃഷ്ണന്‍, കെ. സുരേന്ദ്രന്‍, മിനി, പി വി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി കെ ജലീല്‍, ആര്‍ എസ് രശ്മി, സുരേഷ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സുമാരായ ബിജി കെ കെ, ജെസി ഡൊമനിക്, ആര്‍ ബി എസ് കെ നേഴ്‌സുമാരായ എം തുളസി, വി രൂപശ്രീ, പാലിയേറ്റീവ് നേഴ്‌സ് എ പ്രിയാകുമാരി സംസാരിച്ചു.

വാര്‍ഡു തലത്തില്‍ അടിയന്തിരമായി ജാഗ്രതാ സമിതികള്‍ കൂടി നിരീക്ഷണവും, പ്രവര്‍ത്തനവും ശക്തിപ്പെടുത്തും. വിദേശത്തുനിന്നും, പ്രശ്‌ന ബാധിത പ്രദേശത്തു നിന്നും വരുന്നവരെ 28 ദിവസം നിരീക്ഷിക്കും. കല്ല്യാണങ്ങള്‍, ഉത്സവങ്ങള്‍,ആഘോഷങ്ങള്‍, പൊതുയോഗങ്ങള്‍ നിയന്ത്രിക്കും ഒത്തു ചേരലുകളും ഒഴിവാക്കി. പൊതു ജനങ്ങളുടെ സംശയദൂരീകരണത്തിനും, മാര്‍ഗ നിര്‍ദേശം നല്‍കാനും സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ 13 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കൊറോണ ഹെല്‍പ്പ് ഡസ്‌ക് തുടങ്ങും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടിയുടെ അധ്യക്ഷതയില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഹെല്‍പ്പ് ഡസ്‌ക് നമ്പര്‍: 8281125725

വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും, ആശാ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ബോധവത്കരണ നോട്ടീസ് വിതരണവും, മൈക്ക്  പ്രചരണവും നടത്തും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ചന്ദ്രന്‍ സ്വാഗതവും, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് മോളി മാത്യു നന്ദിയും പറഞ്ഞു.



Keywords: Kerala, News, Covid-19; Awareness program in Muliyar

Post a Comment