Join Whatsapp Group. Join now!

ഒരു മിഅ്റാജ് സ്മരണ: ബുറാഖിനെ കെട്ടിയ മക്കയിലെ ഹറമിനകത്തുള്ള തൂൺ

2013 മാർച്ച് മുന്നിനാണ് മുബൈയിനിന്ന് ഉംറക്കായി സൗദി എയർലൈൻസിൽ യാത്ര തിരിച്ചത്. പ്രതീക്ഷക്കാത്ത ഒരു യാത്ര. ആ യാത്ര ഒരു മാസം നീണ്ടതായിരുന്നു Article, Article about Miraj night by Eriyal Shareef
എരിയാൽ ഷെരീഫ്

(my.kasargodvartha.com 22.03.2020) 2013 മാർച്ച് മുന്നിനാണ് മുബൈയിനിന്ന് ഉംറക്കായി സൗദി എയർലൈൻസിൽ യാത്ര തിരിച്ചത്. പ്രതീക്ഷക്കാത്ത ഒരു യാത്ര. ആ യാത്ര ഒരു മാസം നീണ്ടതായിരുന്നു.മുന്നാഴ്ച മക്കയിലും ഒരാഴ്ച മദിനയിലും ചിലവഴിച്ചു. യാത്രയ്ക്ക് കുട്ടായി സുഹൃത്തുക്കളായ ടി എം സത്താറും മകനും, നാസർ പട്ടേലും കുടുംബവും, മാങ്ങാട് അബ്ദുല്ലയുമുണ്ടായിരുന്നു. ഉംറ ഗ്രൂപ്പുകൾ വഴിയുള്ള യാത്രയല്ലാത്തതിനാൽ മക്കയിലും മദിനയിലും യഥേഷ്ടം സഞ്ചരിക്കാനും ചരിത്ര ഭൂമിയിലെ നിരവധി സ്ഥലങ്ങൾ നേരിട്ട് കാണാനും ഒരോന്നിന്റെയും ചരിത്ര പശ്ചാത്തലം മനസ്സിലാക്കാനും കഴിഞ്ഞു. നീണ്ട മുന്നാഴ്ച കാലത്തെ മക്കാ വാസത്തിനിടയിൽ ഒരു ദിവസം എന്റെ സുഹൃത്തും ബന്ധുവുമായ എ പി ബഷീറിന്റെ മുറിയിൽ വെച്ച് മലപ്പുറം സ്വദേശിയും ദീഘകാലമായി മക്കയിൽ സ്ഥിരതാമസക്കാരനുമായ ഒരാളെ പരിചയപ്പെട്ടു. മക്ക ഹറമിനകത്ത് മിഅ്റാജ് രാവിൽ പുണ്യ റസുൽ യാത്രയ്ക്ക് മുമ്പ് ബുറാഖിനെ ഒരുക്കി നിർത്തിയ ഒരിടമുണ്ട്, കാണിച്ച് തരാമെന്ന് മലപ്പുറം സുഹൃത്ത് പറഞ്ഞപ്പോൾ കാണാൻ താല്പര്യമായി. ഞാനും സുഹൃത്തും ആ തൂണിനരികിൽ എത്തി. ഹറമിനകത്ത് മറ്റു തൂണുകളെല്ലാം പുതിയ കാലത്തിനനുസരിച്ച് പുതുക്കി പണിതിട്ടുണ്ടെങ്കിലും ഇന്നും പഴയ കാല പ്രൗഡിയോടെ, തനിമയോടെ ആദ്യകാല തൂണായി ഇന്നും നിലനിർത്തികണ്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത കൗതുകം തോന്നി. ഈ പില്ലർ പഴയത് പോലെ സൂക്ഷിക്കുന്നതിന്റെ പിന്നാമ്പുറം ചോദിച്ചറിഞ്ഞു. മിഅ്റാജ് രാവിൽ ബുറാഖിനെ ഈ തൂണിലയിരുന്നു പുണ്യ റസൂൽ കെട്ടിയിട്ടിരുന്നതെന്ന സത്യമറിഞ്ഞു. തൊട്ടടുത്ത് പ്രവാചകൻ യാത്രയ്ക്ക് മുമ്പ് പ്രാർത്ഥിച്ച ഒരിടം മാർക്ക് ചെയ്തിട്ടുണ്ട്. അതിന്റെ മുകൾഭാഗം മുഹമ്മദ് എന്ന് അറബിയിൽ എഴുതിയ പഴയ കാല പലകയും കാണാനിടയായി. ഇന്നും അത് അവിടെ കാണുമെന്ന് കരുതുന്നു. അറേബ്യയിലെ വില കൂടിയ അത്തർ ഈ പില്ലറിൽ പുരട്ടുന്ന സ്വഭാവം അറബികൾക്ക് ഇന്നുമുണ്ട്.

ഇന്ന് മിഹ്റാജ് രാവിൽ പ്രവാചകൻ അള്ളാഹുവിനെ നേരിട്ടു കണ്ട യാത്രയുടെ സ്മരണ പുതുക്കുന്ന നാളിൽ എഴ് വർഷം മുമ്പ് ഞാൻ നടത്തിയ ഉംറ യാത്ര ഒർമിക്കുന്നു.



Keywords: Article, Article about Miraj night by Eriyal Shareef
  < !- START disable copy paste -->   

Post a Comment