Join Whatsapp Group. Join now!

ലക്ഷങ്ങള്‍ക്ക് അന്നദാനത്തോടെ നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് സമാപനം

ലക്ഷങ്ങള്‍ക്ക് അന്നദാനത്തോടെ നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് സമാപിച്ചു. രാവിലെ ഏഴ് മണി മുതല്‍ ലക്ഷം പേര്‍ക്ക് അന്നദാനം നല്‍കി Kerala, News, Nellikkunnu Thangal Uppappa Uroos end
കാസര്‍കോട്: (my.kasargodvartha.com 02.02.2020) ലക്ഷങ്ങള്‍ക്ക് അന്നദാനത്തോടെ നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് സമാപിച്ചു. രാവിലെ ഏഴ് മണി മുതല്‍ ലക്ഷം പേര്‍ക്ക് അന്നദാനം നല്‍കി. ശനിയാഴ്ച രാത്രി സമാപന ചടങ്ങില്‍ ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എന്‍ കെ അബ്ദുര്‍ റഹ് മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ഖാസിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മജീദ് ബാഖവി കൊടുവള്ളി, ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് തൈവളപ്പ് കുഞ്ഞാമു ഹാജി, ജനറല്‍ സെക്രട്ടറി എന്‍ എ അബ്ദുല്‍ ഖാദര്‍, ട്രഷറര്‍ ടി എ മഹ് മൂദ് ബങ്കരക്കുന്ന്, എന്‍ എ ഹമീദ് നെല്ലിക്കുന്ന്, എ കെ അബൂബക്കര്‍ ഹാജി, ഷാഫി തെരുവത്ത്, അബ്ദുല്‍ കരീം കോളിയാട്, അഷ്‌റഫ് സഖാഫി, ഉസ്മാന്‍ തെരുവത്ത്, അബ്ദു തൈവളപ്പ്, കുഞ്ഞാമു കട്ടപ്പണി, അബ്ബാസ് കൊളങ്കര, അബ്ദുര്‍ റഹ് മാന്‍ കൊച്ചി, ലത്വീഫ് കെല്‍, പൂരണം മുഹമ്മദ് കുഞ്ഞി, സി എം അഷ്‌റഫ്, സി എം ബഷീര്‍, എന്‍ എ മുഹമ്മദലി, എന്‍ കെ മുഹമ്മദ് പൂന, മുസമ്മില്‍ സംബന്ധിച്ചു.

ഷമീര്‍ ദാരിമി കൊല്ലം, ജി എസ് അബ്ദുര്‍ റഹ് മാന്‍ മദനി, അബ്ദുല്‍ ഖാദര്‍ മിസ് ബാഹി അല്‍ കാമിലി തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. ദാറുല്‍ഹുനഫ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നും ഖുര്‍ആന്‍ മന:പാഠമാക്കിയ ഷഹബാന്‍ അബ്ദുല്ലയെ ആദരിച്ചു. ജനുവരി 22 മുതല്‍ ആരംഭിച്ച ഉറൂസിന് മന്ത്രി ഇ ചന്ദ്രശേഖരന്‍, മുന്‍ മന്ത്രി സി ടി അഹമ്മദലി, എം കുഞ്ഞിരാമന്‍ എം.എല്‍ എ, ചിന്മയ മിഷന്‍ സ്വാമി വിവിക്താനന്ദ, കെ എം സി സി നേതാവ് യഹ് യ തളങ്കര, എ അബ്ദുര്‍ റഹ് മാന്‍, സി എം എ ജലീല്‍, എ എം കടവത്ത്, അച്ചു നായന്മാര്‍മൂല, അര്‍ജുനന്‍ തായലങ്ങാടി, മുജീബ് അഹ് മദ്, മുക്രി ഇബ്രാഹിം ഹാജി, പ്രിന്‍സിപ്പല്‍ എസ് ഐ പി നളിനാക്ഷന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ മഖാം സന്ദര്‍ശനത്തിനെത്തിയിരുന്നു.

വിവിധ ദിവസങ്ങളില്‍ കടയ്ക്കല്‍ നിസാമുദ്ദീന്‍ ബാഖവി കൊല്ലം, സിദ്ദീഖ് അസ്ഹരി പയ്യന്നൂര്‍, നൗഫല്‍ സഖാഫി കളസ, എ എം നൗഷാദ് ബാഖവി ചിറയിന്‍കീഴ്, അബ്ദുല്‍ മജീദ് ബാഖവി, ഇബ്രാഹിം ഖലീല്‍ ഹുദവി, നവാസ് മന്നാനി, ഇ പി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം, കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി, പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി, സഫ് വാന്‍ സഖാഫി മലപ്പുറം, കരീം ഫൈസി കും ടൂര്‍ തുടങ്ങിയ പ്രഗല്‍ഭ വാഗ്മികള്‍ മതപ്രഭാഷണം നടത്തി. യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, അലിയാര്‍ തങ്ങള്‍ മണ്ണാര്‍ക്കാട്, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍, എന്‍ പി എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, ഖുറത്തു സാദാത്ത് കുറാ തങ്ങള്‍, മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി ബായാര്‍ തങ്ങള്‍, ത്വാഖാ അഹമ്മദ് മൗലവി എന്നിവര്‍ വിശിഷ്ടാതിഥികളായി.

മഖാം സിയാറത്തിനും സന്ദര്‍ശനത്തിനെത്തുന്നവര്‍ക്കും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. 11 ദിവസം സൗജന്യമായി കഞ്ഞി വിളമ്പിയത് ദൂരേ നിന്നും എത്തിയവര്‍ക്ക് ആശ്വാസമായി. ഗതാഗതം നിയന്ത്രിക്കാന്‍ നൂറുകണക്കിന് യുവാക്കള്‍ രാപ്പകല്‍ കര്‍മ്മനിരതരായി. കേരളത്തിന് പുറമേ കര്‍ണാടകയില്‍ നിന്നും ജാതി-മത ഭേദമന്യേ നിരവധി പേര്‍ എത്തി. സ്ത്രീകള്‍ക്ക് മതപ്രഭാഷണത്തിനും സിയാറത്തിനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. സ്ത്രീകളെ നിയന്ത്രിക്കാനും വനിത വളണ്ടിയര്‍മാരേയും നിയോഗിച്ചിരുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും ഗള്‍ഫിലും ജോലി ചെയ്യുന്ന നെല്ലിക്കുന്നിലെ പ്രദേശവാസികള്‍ ഉറൂസിന് സംബന്ധിക്കാന്‍ നാട്ടിലെത്തിയിരുന്നു.




Keywords: Kerala, News, Nellikkunnu Thangal Uppappa Uroos end
  < !- START disable copy paste -->   

Post a Comment