Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 26-02-2020

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ സഹകരണത്തോടെ ഫെബ്രുവരി 26 ന് രാവിലെ Kerala, News, കേരള വാര്‍ത്ത, Nattuvedi, Nattuvedi-Nattuvarthamanam 25-02-2020
കാസര്‍കോട് പ്രസ് ക്ലബ്ബ് ഹാളില്‍ മാധ്യമ ശില്‍പശാല 26ന്

കാസര്‍കോട്: (my.kasargodvartha.com 25.02.2020) ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ സഹകരണത്തോടെ ഫെബ്രുവരി 26 ന് രാവിലെ 10 മുതല്‍ കാസര്‍കോട് പ്രസ് ക്ലബ്ബ് ഹാളില്‍ മാധ്യമ ശില്‍പശാല നടക്കും. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്യും. പ്രസ്‌ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷനാകും. മംഗളൂരു ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബി.എ. ഖാദര്‍ഷാ മുഖ്യാതിഥിയാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി. അബ്ദുല്‍ ഖാദര്‍ ആമുഖ പ്രഭാഷണം നടത്തും. മാധ്യമ ഭാഷ എന്ന വിഷയത്തില്‍ സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാര ജേതാവ് ജിനേഷ് കുമാര്‍ എരമവും എഡിറ്റിങ് എന്ന വിഷയത്തില്‍ കേരള മീഡിയ അക്കാദമി എക്സിക്യൂട്ടിവ് അംഗം ജയകൃഷ്ണന്‍ നരിക്കുട്ടിയും ക്ലാസെടുക്കും. തുടര്‍ന്ന് ജില്ലയിലെ വിവിധ പ്രസ്ഫോറം പ്രതിനിധികള്‍ നയിക്കുന്ന ചര്‍ച്ചയും നടക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസുദനന്‍ സ്വാഗതവും അസിസ്റ്റന്റ് എഡിറ്റര്‍ പി.റഷീദ് ബാബു നന്ദിയും പറയും.

തനിമ ബദല്‍ ഉല്‍പന്ന മേള ബുധനാഴ്ച തുടങ്ങും

കാസര്‍കോട്: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ വില്‍പനയും ഉപയോഗവും നിരോധിച്ച സാഹചര്യത്തില്‍ ബദല്‍ ഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്തുന്നതിനും ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും മൂന്ന് ദിവസത്തെ നിമ ബദല്‍ ഉല്‍പന്ന മേള ഫെബ്രുവരി 26 മുതല്‍ കാഞ്ഞങ്ങാട് പുതിയോട്ട മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് തുടങ്ങും. ജില്ലാ ഹരിത കേരള മിഷന്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും ജില്ലാ ശുചിത്വ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ബദല്‍ ഉല്‍പന്ന മേളയുടെ രാവിലെ 9.30ന് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്യും.

ആസാദി ക്യാമ്പസ്; ജനാധിപത്യ പാഠശാല ബുധനാഴ്ച മുതല്‍ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍

കാസര്‍കോട്: കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ആസാദി ക്യാമ്പസ് ജനാധിപത്യ പാഠശാല ബുധനാഴ്ച മുതല്‍ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ക്യാമ്പസിന് മുമ്പില്‍ നടക്കും. 28 വരെ നീണ്ട് നില്‍ക്കും. പ്രഭാഷണം, പുസ്തക ചര്‍ച്ച, എഴുത്ത്, പ്രകടനം, സമര പാട്ട് തുടങ്ങിയവ ഭാഗമായി നടക്കും. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫ. ഡോ. ഗില്‍ബെര്‍ട്ട് സെബാസറ്റിയന്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ ദിവസങ്ങളില്‍ എന്‍.അലി അബ്ദുല്ല, സുരേഷ് കുമാര്‍ എതിര്‍ദിശ, ജഅഫര്‍ സാദിഖ് സി എന്‍, സാദിഖ് ആവള തുടങ്ങിയവര്‍ സംബന്ധിക്കും.

കോട്ടിക്കുളം മുസ്ലിം ജമാഅത്ത് സ്വലാത്ത് വാര്‍ഷികം; 26ന് സുബൈര്‍ ദാരിമി വിട്‌ള പ്രഭാഷണം നടത്തും

കോട്ടിക്കുളം: കോട്ടിക്കുളം മുസ്ലിം ജമാഅത്ത് സ്വലാത്ത് വാര്‍ഷികത്തോടനുബന്ധിച്ച് 26ന് രാത്രി 8.30ന് മണിക്ക് സുബൈര്‍ ദാരിമി വിട്‌ള പ്രഭാഷണം നടത്തും. 

ഡിജിറ്റല്‍ ലൈബ്രറി ഉദ്ഘാടനം ബുധനാഴ്ച

കാസര്‍കോട്: തെക്കില്‍ പി എം കുഞ്ഞി റഫറന്‍സ് സെന്റര്‍ ഡിജിറ്റല്‍ ലൈബ്രറി ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് 3.30 മണിയോടെ ഡോ. ടി പത്മനാഭന്‍ നിര്‍വ്വഹിക്കും. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അടക്കമുള്ളവര്‍ പങ്കെടുക്കും.



Keywords: Kerala, News, കേരള വാര്‍ത്ത, Nattuvedi, Nattuvedi-Nattuvarthamanam 25-02-2020

Post a Comment