മീഞ്ച അസാസുദ്ദീന്‍ ഇസ്ലാമിക് എജ്യുക്കേഷന്‍ സെന്റര്‍ ഞായറാഴ്ച കാന്തപുരം ഉദ്ഘാടനം ചെയ്യും
കുമ്പള: (my.kasargodvartha.com 15.02.2020) മീഞ്ച അസാസുദ്ദീന്‍ ഇസ്ലാമിക്ക് എജുക്കേഷന്‍ സെന്ററിന്റെ കീഴില്‍ മീഞ്ചയുടെ ഹൃദയ ഭാഗത്ത് പുതുതായി നിര്‍മ്മാണം പൂര്‍ത്തിയായ നാല് മദ്രസകളുടെ സമര്‍പ്പണം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്ത്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഫെബ്രുവരി 16 ന് ഞായറാഴ്ച നിര്‍വ്വഹിക്കും. എസ് വൈ എസ് മഞ്ചേശ്വരം സോണിന്റെ കീഴില്‍ നിര്‍മ്മിക്കുന്ന 'ദാറുല്‍ ഖൈര്‍' ഭവന നിര്‍മ്മാണത്തിന്റെ കുറ്റിയടി കര്‍മ്മവും അദ്ദേഹം നിര്‍വ്വഹിക്കും. പരിപാടിയില്‍ എസ് വൈ എസ് ജില്ലാ നേതാക്കളായ പി എസ് ആറ്റക്കോയ തങ്ങള്‍, ബാഹസന്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ജലാലുദ്ദീന്‍ ബുഖാരി, സിദ്ദീഖ് സഖാഫി ആവളം, പുത്തൂര്‍ മുഹമ്മദ് സഖാഫി, തോക്കെ മുഹമ്മദ് സഖാഫി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, മൂസല്‍ മദനി, തുടങ്ങിയ മത രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക നേതാക്കള്‍ സംബന്ധിക്കും.
തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളജ് പി ടി എ ജനറല്‍ ബോഡി യോഗം 16ന്
ചീമേനിയിലെ തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജ് പി.ടി.എ. ജനറല്‍ ബോഡി യോഗം ഫെബ്രുവരി 16 ന് രാവിലെ 10 മുതല്‍ കോളേജില്‍ നടക്കും. കാഞ്ഞങ്ങാട്, പയ്യന്നൂര്‍, തളിപ്പറമ്പ എന്നിവിടങ്ങളില്‍ നിന്നും 16 ന് കോളേജ് ബസുകള്‍ രാവിലെ ഒമ്പതിന് പുറപ്പെടും.

Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 16-02-2020