Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 13-02-2020

ആരോഗ്യകരമായ വാര്‍ദ്ധക്യത്തിന്റെ ഭാവി എന്ന വിഷയത്തില്‍ കേരള കേന്ദ്രസര്‍വ്വകലാശാല പൊതുജനാരോഗ്യവിഭാഗം അന്താരാഷ്ട്രസെമിനാര്‍ Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 13-02-2020
ആരോഗ്യകരമായ വാര്‍ദ്ധക്യം; കേന്ദ്രസര്‍വ്വകലാശാലയില്‍ അന്താരാഷ്ട്ര സെമിനാര്‍ വ്യാഴാഴ്ച

കാസര്‍കോട്: (my.kasargodvartha.com 12.02.2020) ആരോഗ്യകരമായ വാര്‍ദ്ധക്യത്തിന്റെ ഭാവി എന്ന വിഷയത്തില്‍ കേരള കേന്ദ്രസര്‍വ്വകലാശാല പൊതുജനാരോഗ്യവിഭാഗം അന്താരാഷ്ട്രസെമിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 13, 14 തീയ്യതികളില്‍ സബര്‍മതിഹാളില്‍ നടക്കുന്ന സെമിനാറില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കും. ലണ്ടന്‍ ബ്രൂണേല്‍ സര്‍വ്വകലാശാലയുമായി സഹകരിച്ചുകൊണ്ടാണ് പരിപാടി നടത്തുന്നത്. ബ്രൂണേല്‍ സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച പ്രൊഫ. ക്രിസ്റ്റീനവിക്ടര്‍ പങ്കെടുക്കും. ആരോഗ്യകരമായ വാര്‍ദ്ധക്യത്തിന്റെ ഭാവി ഒരു ദശകത്തിനും അതിനുശേഷമുള്ള നയവും പ്രയോഗവും എന്ന വിഷയത്തില്‍ നിരവധി പ്രബന്ധങ്ങള്‍ സെമിനാറില്‍ അവതരിപ്പിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 13ന് മുമ്പായി 9495221707. 7978806622 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് വകുപ്പധ്യക്ഷന്‍ കെ ആര്‍ തങ്കപ്പന്‍ അറിയിച്ചു.

കാസര്‍കോട് പ്രസ് ക്ലബ്ബ് സെലിബ്രേറ്റി ക്രിക്കറ്റ് മത്സരം വ്യാഴാഴ്ച

കാസര്‍കോട്: പ്രസ് ക്ലബ്ബ് ഒരുക്കുന്ന സെലിബ്രേറ്റി ക്രിക്കറ്റ് മത്സരം 13ന് രാവിലെ 7.30 മുതല്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. കളക്ടറുടെ നേതൃത്വത്തിലുള്ള സിവില്‍ സര്‍വ്വീസ് ടീമും, പോലീസ് ടീമും ജനപ്രതിനിധികളുടെ ടീമും പ്രസ് ക്ലബ്ബ് ടീമുകളുമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരം കാണാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ടാകും.

അദാലത്ത് വ്യാഴാഴ്ച

കാസര്‍കോട്: കലക്ടര്‍ ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തുന്ന മഞ്ചേശ്വരം താലൂക്കിന്റെ പരാതി പരിഹാര അദാലത്ത് വ്യാഴാഴ്ച 10 മുതല്‍ ഉപ്പള ലയണ്‍സ് ക്ലബ് ഹാളില്‍ നടക്കും.

നിര്‍മാണ തൊഴിലാളി അവകാശ സംരക്ഷണ സമര പ്രഖ്യാപന പ്രചാരണ വാഹന ജാഥ ഉദ്ഘാടനം വ്യാഴാഴ്ച

ബദിയടുക്ക: ബില്‍ഡിംഗ് ആന്‍ഡ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ നിര്‍മാണ തൊഴിലാളി അവകാശ സംരക്ഷണ സമര പ്രഖ്യാപന പ്രചാരണ വാഹന ജാഥയുടെ ഉദ്ഘാടനം വ്യാഴാഴ്ച നാലിന് ബദിയടുക്കയില്‍ നടക്കും.

പടിഞ്ഞാര്‍ അംബിക എ എല്‍ പി സ്‌കൂള്‍ കെട്ടിടം  ഉദ്ഘാടനം 13ന്

ഉദുമ: പടിഞ്ഞാര്‍ അംബിക എ എല്‍ പി സ്‌കൂളിന് നിര്‍മിച്ച കെട്ടിടം 13ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.

വിമുക്തി ഫുട്‌ബോള്‍ മത്സരം വ്യാഴാഴ്ച

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവര്‍ജന വിമുക്തി മിഷന്‍ 90 ദിന തീവ്രയജ്ഞ ബോധവത്കരണ പരിപാടിയുടെ ഭാഗമായി വ്യാഴാഴ്ച അജാനൂര്‍ ഗ്രാമപഞ്ചായത്ത് മൈതാനത്ത് രാവിലെ ഒമ്പത് മുതല്‍ ജില്ലാ ഫുട്‌ബോള്‍ മത്സരം നടത്തും.

തൃക്കണ്ണാട് ആറാട്ട് മഹോത്സവം 13 മുതല്‍

പാലക്കുന്ന്: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം 13 മുതല്‍ 19 വരെ നടക്കും.

കല്ലംചിറ മഖാം ഉറൂസ് 13 മുതല്‍

വെള്ളരിക്കുണ്ട്: കല്ലംചിറ മഖാം ഉറൂസിന് വ്യാഴാഴ്ച രാവിലെ 8.30ന് ജമാഅത്ത് പ്രസിഡണ്ട് വി കെ അസീസ് പതാക ഉയര്‍ത്തുന്നതോടെ തുടക്കമാകും.

ബന്തടുക്ക ഏണിയാടി മഖാം ഉറൂസ് ഫെബ്രുവരി 13 മുതല്‍

ബന്തടുക്ക: ഉത്തരമലബാറിലെ പ്രമുഖ സിയാറത്ത് കേന്ദ്രമായ ബന്തടുക്ക ഏണിയാടി മഖാം ഉറൂസ് 2020 ഫെബ്രുവരി 13 മുതല്‍ 20 വരെ നടക്കും. രാവിലെ 10.15 മഖാം സിയാറത്തോടെ ഉറൂസിന് തുടക്കമാകും. 10.30ന് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഹാജി അബ്ദുല്‍ കരീം സഅദി പതാക ഉയര്‍ത്തും. വൈകുന്നേരം 7.30ന് മതപ്രസംഗ പരിപാടി സയ്യിദുല്‍ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ജുനൈദ് സഖാഫി വടകര എന്നിവര്‍ പ്രഭാഷണം നടത്തും.



Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 13-02-2020

Post a Comment