Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 07-02-2020

നെഹ്‌റു കോളജ് സാഹിത്യവേദിയുടെ നാലാമത് കാഞ്ഞങ്ങാട് കാവ്യോത്സവത്തിന് (കാകാ) വെള്ളിയാഴ്ച തിരിതെളിയും. കവി കെ ജി Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 07-02-2020
കാവ്യോത്സവത്തിന് വെള്ളിയാഴ്ച തിരിതെളിയും

കാഞ്ഞങ്ങാട്: (my.kasargodvartha.com 06.02.2020) നെഹ്‌റു കോളജ് സാഹിത്യവേദിയുടെ നാലാമത് കാഞ്ഞങ്ങാട് കാവ്യോത്സവത്തിന് (കാകാ) വെള്ളിയാഴ്ച തിരിതെളിയും. കവി കെ ജി ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്യും.

സംഗീത ആരാധനാ ഉത്സവം വെള്ളിയാഴ്ച തുടങ്ങും

കാസര്‍കോട്: പുരന്ദര ദാസ സംഗീത കലാമന്ദിരത്തിന്റെ നേതൃത്വത്തില്‍ സംഗീത ആരാധനാ ഉത്സവം വെള്ളിയാഴ്ചയും ശനിയാഴ്ചയും എസ് വി ടി റോഡ് വെങ്കിടരമണ ക്ഷേത്രത്തിലെ വ്യാസമണ്ഡപത്തില്‍ നടക്കും.

അത്തിക്കോത്ത് മരുതോടന്‍ തറവാട് കളിയാട്ട മഹോത്സവം കളിയാട്ടം 7, 8 തീയ്യതികളില്‍

കാഞ്ഞങ്ങാട്: അത്തിക്കോത്ത് മരുതോടന്‍ തറവാട് കളിയാട്ട മഹോത്സവം 7, 8 തീയ്യതികളില്‍ നടക്കും.

സുവര്‍ണ ജൂബിലി ആഘോഷം വെള്ളിയാഴ്ച തുടങ്ങും

കാസര്‍കോട്: ഗവ. യു പി സ്‌കൂള്‍ ഹിദായത്ത് നഗര്‍ സുവര്‍ണ ജൂബിലി ആഘോഷം വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും.

പാലക്കുന്ന് ക്ഷേത്രത്തില്‍ വലിയ കലംകനിപ്പുത്സവം വെള്ളിയാഴ്ച

ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ വലിയ കനിപ്പ് മഹാനിവേദ്യം ഉത്സവം വെള്ളിയാഴ്ച തുടങ്ങും.

കാറമേല്‍ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം; ഇലഞ്ഞിത്തറമേളം വെള്ളിയാഴ്ച 

കാറമേല്‍ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഫെബ്രവരി ഏഴിന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് സാംസ്‌കാരിക സമ്മേളനം നടക്കും. ഏഴു മണിക്ക് സിനിമ നടന്‍ ജയറാമും മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാറും 101 വാദ്യക്കാരും അണിനിരക്കുന്ന ഇലഞ്ഞിത്തറമേളം.



Keywords: Kerala, News, Nattuvedi,  Nattuvedi-Nattuvarthamanam 07-02-2020

Post a Comment