Join Whatsapp Group. Join now!

ഗ്രീന്‍ സ്റ്റാര്‍ പ്രീമിയര്‍ ലീഗ് സീസണ്‍- 3 ന് ശനിയാഴ്ച തുടക്കം

ഗ്രീന്‍ സ്റ്റാര്‍ കോട്ടിക്കുളത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രീന്‍ സ്റ്റാര്‍ പ്രീമിയര്‍ ലീഗ് സീസണ്‍- 3 ന് ശനിയാഴ്ച രാത്രി എട്ടു മണിക്ക് കോട്ടിക്കുളം നൂറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ടില്‍ Kerala, News, Sports, Greenstar Premier league on Saturday
കാസര്‍കോട്: (www.kasaragodvartha.com 07.02.2020) ഗ്രീന്‍ സ്റ്റാര്‍ കോട്ടിക്കുളത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രീന്‍ സ്റ്റാര്‍ പ്രീമിയര്‍ ലീഗ് സീസണ്‍- 3 ന് ശനിയാഴ്ച രാത്രി എട്ടു മണിക്ക് കോട്ടിക്കുളം നൂറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമാവുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എട്ട് ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റ് കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും.


ഇന്ത്യന്‍ ധെഫ് ക്രിക്കറ്റ് ടീം അംഗമായ സുഹൈല്‍ പി ആര്‍ പരപ്പനങ്ങാടി മുഖ്യാതിഥിയായി സംബന്ധിക്കും. കോട്ടിക്കുളത്തിന്റെ സാമൂഹിക സാംസ്‌കാരിക കായിക രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കി വരുന്ന ഗ്രീന്‍ സ്റ്റാര്‍ കോട്ടിക്കുളം അഭിമാനപുരസരം സംഘടിപ്പിക്കുന്ന ഫ്‌ളഡ് ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വെച്ച് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അഞ്ചു പേരെ ആദരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഹബീബ് കോട്ടിക്കുളം. ഷുഐബ് കോട്ടിക്കുളം. ഹസീബ് കോട്ടിക്കുളം, അബ്ദുര്‍ റഷീദ് കോട്ടിക്കുളം, എ കെ ഹംസ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Sports, Greenstar Premier league on Saturday    < !- START disable copy paste -->  

Post a Comment