Join Whatsapp Group. Join now!

'കാസര്‍കോട്ടെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം കാര്യക്ഷമമാക്കണം'

ഇന്ന് കേവലം അമ്പതില്‍ താഴെ ഫ്രഷ്, പുതുക്കല്‍ അപേക്ഷകള്‍ മാത്രം സ്വീകരിക്കാന്‍ സൗകര്യമുള്ള ഉദ്ഘാടന വേളയില്‍ താത്ക്കാലികമെന്ന് വിശേഷിപ്പിച്ച Kerala, News, Demands to improve Kasaragod Passport Seva kendra
കാസര്‍കോട്: (my.kasargodvartha.com 23.02.2020) ഇന്ന് കേവലം അമ്പതില്‍ താഴെ ഫ്രഷ്, പുതുക്കല്‍ അപേക്ഷകള്‍ മാത്രം സ്വീകരിക്കാന്‍ സൗകര്യമുള്ള ഉദ്ഘാടന വേളയില്‍ താത്ക്കാലികമെന്ന് വിശേഷിപ്പിച്ച, പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പയ്യന്നൂരിലേതു പോലെ ഒരു ഫുള്‍ സ്വിങ്ങിലേക്കു വിപുലീകരിക്കണമെന്ന് വിദേശ കാര്യസഹ മന്ത്രി വി മുരളീധരന്‍, കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരോട് എഴുത്തുകാരന്‍ എ എസ് മുഹമ്മദ് കുഞ്ഞി ഇമെയില്‍, കത്ത് മുഖേന അഭ്യര്‍ത്ഥിച്ചു.

ഇന്ന് കാസര്‍കോട്ട് ഒരു അപേക്ഷ സ്വീകരിക്കാന്‍ മൂന്നാഴ്ചകളോളം കാത്തിരിക്കേണ്ട ഗതികേടിലാണ് മഞ്ചേശ്വരം മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള പാസ്പോര്‍ട്ടപേക്ഷകര്‍. സ്ഥല സൗകര്യത്തിന്റെ പരിമിതി നിമിത്തം പരിമിതമായ സൗകര്യമേ ഇന്നിവിടുള്ളൂ. 2012ല്‍ ഇന്ത്യയില്‍ പ്രാരംഭം കുറിച്ച സേവാകേന്ദ്രം കാസര്‍കോടിന് പയ്യന്നൂര്‍ അനുവദിച്ച് 2017 വരെ കാസര്‍കോട് ജില്ലക്കാരെ ബുദ്ധിമുട്ടിച്ചു. എന്നിട്ട് അനുവദിച്ചതാകട്ടെ പരിമിതമായ സൗകര്യവും. ഇത് ഉടനടി പരിഹരിക്കാന്‍ നടപടി ഉണ്ടാകണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.



Keywords: Kerala, News, Demands to improve Kasaragod Passport Seva kendra

Post a Comment