Join Whatsapp Group. Join now!

ആസ്പയര്‍ സിറ്റി സെവന്‍സ്; സമനിലയില്‍ കലാശിച്ച പോരാട്ടത്തിനൊടുവില്‍ ഭാഗ്യകടാക്ഷത്തിലൂടെ എസ് ഇ ഡി സി ആസ്പയര്‍ സിറ്റി ക്ലബ്ബ് പടന്നക്കാട് സെമിയില്‍

അഞ്ചരലക്ഷം രൂപ സമ്മാനത്തുകയ്ക്കും ചാമ്പ്രന്‍സ് ട്രോഫിക്കും വേണ്ടി ഐങ്ങോത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ നടന്ന് Kerala, News, Sports, Aspire city sevens; SEDC Padannakkad winners
കാഞ്ഞങ്ങാട്: (my.kasargodvartha.com 01.03.2020) അഞ്ചരലക്ഷം രൂപ സമ്മാനത്തുകയ്ക്കും ചാമ്പ്രന്‍സ് ട്രോഫിക്കും വേണ്ടി ഐങ്ങോത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ നടന്ന് വരുന്ന എം എഫ് എ അംഗീകൃത അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ രണ്ടാം റൗണ്ടിലെ ആദ്യ പോരാട്ടത്തില്‍ ടോസിലൂടെ എസ് ഇ ഡി സി ആസ്പയര്‍ സിറ്റി ക്ലബ് പടന്നക്കാട് സെമി ബെര്‍ത്തിലേക്ക് പ്രവേശിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ കലാശിച്ച പോരാട്ടത്തിന് ടൈബ്രേക്കറിലൂടെ വിജയിയെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോഴാണ് ടോസിലൂടെ വിജയിയെ തെരഞ്ഞെടുത്തത്.

ആദ്യ പകുതിയില്‍ മുന്നേറ്റത്തിലൂന്നിയാണ് ഇരു ടീമുകളും പോരാട്ടം പുറത്തെടുത്തതെങ്കിലും രണ്ടാം പകുതിയില്‍ തീര്‍ത്തും പ്രതിരോധത്തിന് കൂടുതല്‍ ഊന്നല്‍ കൊടുത്താണ് ഇരു ടീമുകളും പോരാടിയത്. കളി തുടങ്ങി മിനുട്ടുകള്‍ക്കകം തന്നെ മെട്ടമ്മലിന്റെ ആഫ്രിക്കന്‍ കരുത്ത് നൂഹ് അതിമനോഹരമായ കാണികളെ കൈയ്യിലെടുത്ത പുള്‍ഷോട്ടിലൂടെ ഗോളിയെ പോലും പന്ത് കാണാത്ത രീതിയില്‍ നിഷ്പ്രഭമാക്കിയാണ് ആസ്പയര്‍ സിറ്റിയുടെ ഗോള്‍വലയം കുലുക്കിയത്. തുടര്‍ന്ന് മിനുട്ടുകള്‍ക്കകം തന്നെ ഗ്രൗണ്ട് ഷൂട്ടിലൂടെ ആസ്പയര്‍ മറുപടി ഗോള്‍ നേടി സ്‌കോര്‍ ഒപ്പത്തിലെത്തിച്ചു. ആസ്പയര്‍ സിറ്റിയുടെ ആഫ്രിക്കന്‍ കരുത്ത് ബോബോയാണ് മെട്ടമ്മലിന്റെ വല കുലുക്കിയത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ മുന്നേറ്റ നീക്കങ്ങളെക്കാള്‍ പ്രതിരോധ നിരയില്‍ ശ്രദ്ധ ചെലുത്തിയാണ് ഇരു ടീമുകളും ഐങ്ങോത്തെ മൈതാനിയില്‍ കളം നിറച്ചത്.

മത്സരം അവസാനിച്ച് ടൈബ്രേക്കറിലും ഇരു ടീമുള്‍ക്കും വിജയം കാണതെ വന്നപ്പോഴാണ് ടോസിലൂടെ വിജയിയെ കണ്ടെത്തിയത്.  സെമിയിലേക്ക് പ്രവേശിക്കാനുള്ള ഭാഗ്യം കടാക്ഷിച്ചത് ആതിഥേയരായ ആസ്പയര്‍ സിറ്റി ക്ലബ് പടന്നാക്കാടിനെയാണ്. എല്ലാ മത്സര ദിനങ്ങളിലും കാണികള്‍ക്കായി ഏര്‍പ്പെടുത്തിയ സമ്മാന വിരുന്നില്‍ കാണികള്‍ക്കിടയിലെ ആ ഭാഗ്യശാലിയായി ഇ പ്ലാനറ്റ് ഇലക്ട്രോണിക്സ് കാഞ്ഞങ്ങാട് സ്പോണ്‍സര്‍ ചെയ്ത സമ്മാനമായ ഗ്യാസ് സ്റ്റൗ ലഭിച്ചത് ബങ്കളം സ്വദേശിയായ കുമാരനാണ്. ഇന്നും ആകര്‍ശകമായ സമ്മാനം തന്നെ ഇ-പ്ലാനറ്റ് ഇലക്ട്രോണിക്സ് കാഞ്ഞങ്ങാട് കാണിക്കള്‍ക്കായി ഒരുക്കും. ഞായറാഴ്ച നടക്കുന്ന രണ്ടാം റൗണ്ടിലെ രണ്ടാം പോരാട്ടത്തില്‍ എഫ് സി പള്ളിക്കരയുമായി ഹാപ്പി ലൈഫ് മിനിമാര്‍ട്ട് എഫ് സി കോട്ടപ്പുറം മാറ്റുരയ്ക്കും.

Keywords: Kerala, News, Sports, Aspire city sevens; SEDC Padannakkad winners
 

Post a Comment