Join Whatsapp Group. Join now!

അഹ് മദ്‌ അഫ്‌സലിന്റെ മൂന്നാം ചരമ വാര്‍ഷികവും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു

ഡി വൈ എഫ് ഐ കാസര്‍കോട് ബ്ലോക്ക് വൈസ് പ്രസിഡന്റും എസ് എഫ് ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായിരുന്ന അഹ് മദ്‌ Kerala, News, Ahmed Afsal remembrance program conducted
കാസര്‍കോട്: (my.kasargodvartha.com 19.02.2020) ഡി വൈ എഫ് ഐ കാസര്‍കോട് ബ്ലോക്ക് വൈസ് പ്രസിഡന്റും എസ് എഫ് ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായിരുന്ന  അഹ് മദ്‌
 അഫ്‌സലിന്റെ മൂന്നാം ചരമവാര്‍ഷികവും അനുസ്മരണ പൊതുയോഗവും നുള്ളിപ്പാടിയില്‍ ജില്ലാ പ്രസിഡന്റ് പി കെ നിഷാന്ത് ഉദ്ഘാടനം ചെയ്തു. അനില്‍ ചെന്നിക്കര അധ്യക്ഷനായി. ജംഷീദ് അലി മലപ്പുറം മുഖ്യപ്രഭാഷണം നടത്തി. സി പി എം ജില്ലാ കമ്മിറ്റി അംഗം എം സുമതി, ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ, ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി ശിവപ്രസാദ്, സുനില്‍ കടപ്പുറം, കെ ഹരീഷന്‍, മുഹമ്മദ് ഹാഷിം എന്നിവര്‍ സംസാരിച്ചു. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് പ്രകടനവുമുണ്ടായി.

രാവിലെ ചെന്നിക്കരയില്‍ അഹമ്മദ് അഫ്സല്‍ സ്മാരക സ്മൃതിമണ്ഡപത്തില്‍ പ്രഭാത ഭേരിയോടെ പതാക ഉയര്‍ത്തി. പുഷ്പാര്‍ച്ചനയുമുണ്ടായി. സി പി എം സംസ്ഥാനകമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു, ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ, പി ശിവപ്രസാദ്, സുഭാഷ് പാടി, അനില്‍ ചെന്നിക്കര, മുഹമ്മദ് ഹാഷിം എന്നിവര്‍ സംസാരിച്ചു. എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളജില്‍ എസ് എഫ് ഐ സംഘടിപ്പിച്ച അനുസ്മരണ യോഗം മുന്‍ കേന്ദ്രകമ്മിറ്റി അംഗവും കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ മുന്‍ ചെയര്‍മാനുമായ മുഹമ്മദ് അഫ്സല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഭിരാം അധ്യക്ഷനായി. ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ഷാലു മാത്യു, ബി വൈശാഖ്, ഖദീജത്ത് സുഹൈല, വിനോദ്, അഹമ്മദ് അഫ്‌സലിന്റെ സഹോദരന്‍ മുഹമ്മദ് ഹാഷിം, എസ് എഫ് ഐ സംസ്ഥാനകമ്മിറ്റി അംഗം ജയനാരായണന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി അഭിജിത്ത്, ബിപിന്‍ രാജ്, കിഷോര്‍, കെ എച്ച് സവാദ്, എല്‍ ബി എസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ നവനീത് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആല്‍ബിന്‍ മാത്യു സ്വാഗതം പറഞ്ഞു.


Keywords: Kerala, News, Ahmed Afsal remembrance program conducted
 

Post a Comment