Join Whatsapp Group. Join now!

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുവരോഷവുമായി യൂത്ത് ലീഗ് ഉദുമ മണ്ഡലം സമ്മേളനം സമാപിച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുവരോഷവുമായി യൂത്ത് ലീഗ് ഉദുമ മണ്ഡലം Kerala, News, Udma, Pallikkare, Youth league Udma constituency conference concluded
പള്ളിക്കര: (my.kasargodvartha.com 01.01.2020) പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുവരോഷവുമായി യൂത്ത് ലീഗ് ഉദുമ മണ്ഡലം സമ്മേളനം സമാപിച്ചു. പൂച്ചക്കാടുനിന്ന് ആരംഭിച്ച നൂറുകണക്കിന് വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ അണിനിരന്ന പരേഡിലും യുവാക്കള്‍ അണിനിരന്ന പൗരാവകാശ റാലിയിലും കേന്ദ്രസര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുവരോഷം അലയടിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ തെക്കില്‍ റാലി ഫ്‌ളാഗ്ഓഫ് ചെയ്തു.

പൊതുസമ്മേളനം മുസ്ലിം യൂത്ത്‌ലീഗ് ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. സിദ്ദീഖലി രാങ്ങാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ് പ്രമേയ പ്രഭാഷണം നടത്തി.

ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, കല്ലട്ര മാഹിന്‍ ഹാജി, കെ ഇ എ ബക്കര്‍, എ ബി ഷാഫി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സാജിദ് മൗവ്വല്‍, അഷ്‌റഫ് എടനീര്‍, ടി ഡി കബീര്‍, സി എല്‍ റഷീദ് ഹാജി, യൂസഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, മന്‍സൂര്‍ മല്ലത്ത്, എം എ നജീബ്, അസീസ് കളത്തൂര്‍, ഹംസ തൊട്ടി, തൊട്ടി സാലി ഹാജി, എം എസ് ശുക്കൂര്‍, ഹനീഫ് കുന്നില്‍, കെ ബി എം ശരീഫ് കാപ്പില്‍, ബഷീര്‍ പള്ളങ്കോട്, സിദ്ദീഖ് പള്ളിപ്പുഴ, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, എം എച്ച് മുഹമ്മദ്കുഞ്ഞി, എസ് എം മുഹമ്മദ്കുഞ്ഞി, ഖാലിദ് ബെള്ളിപ്പാടി, കെ എ മുഹമ്മദലി, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, അബ്ദുര്‍ റഹ്മാന്‍ പൊവ്വല്‍, സാദിഖ് പാക്യാര, ടി ആര്‍ ഹനീഫ, സെഡ് എ കയ്യാര്‍, സൈഫുല്ല തങ്ങള്‍, ബേക്കല്‍ സാലി ഹാജി, അഷ്‌റഫ് ബോവിക്കാനം, ഇബ്രാഹിം പള്ളങ്കോട്, ഷമീം ബേക്കല്‍, അസീസ് കോട്ടിക്കുളം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Udma, Pallikkare, Youth league Udma constituency conference concluded

Post a Comment