Join Whatsapp Group. Join now!

തദ്ദേശ സ്വയംഭരണവകുപ്പിന് കൈമാറിയ ഫണ്ട് തിരിച്ചുവാങ്ങി പട്ടിക ജാതി-പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കണം; വകുപ്പ് മന്ത്രി നടപടി സ്വീകരിക്കണമെന്ന് ദലിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍

Kerala, News,
കാസര്‍കോട്: (my.kasargodvartha.com 01.01.2020) പട്ടികജാതി-പട്ടികവര്‍ഗവികസന വകുപ്പില്‍ നിന്നും തദ്ദേശ സ്വയംഭരണവകുപ്പിന് കൈമാറിയ ഫണ്ടില്‍ നിന്നും 50 ശതമാനം ഫണ്ട് തിരിച്ചുവാങ്ങി പട്ടിക ജാതി-പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ വകുപ്പ് മന്ത്രി മുന്നോട്ട് വരണമെന്ന് കേരള ദലിത് ഫെഡറേഷന്‍ (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് പട്ടികവിഭാഗങ്ങളുടെ തൊഴില്‍ ലഭ്യതയ്ക്ക് മുന്‍തൂക്കം നല്‍കി ആറാം പഞ്ചവത്സരപദ്ധതി മുതലാണ് പട്ടികവിഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക ഘടകപദ്ധതിയും പട്ടികവര്‍ഗ്ഗ ഉപപദ്ധതിയും ആരംഭിച്ചത്. 

അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി പഞ്ചായത്ത് രാജ്-നഗരപാലികാ നിയമം വന്നപ്പോള്‍ പ്രത്യേക ഘടകപദ്ധതിയുടെയും പട്ടികവര്‍ഗ ഉപപദ്ധതിയുടെയും 60 ശതമാനം തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി. എന്നാല്‍ സംസ്ഥാന വാര്‍ഷിക പദ്ധതിയുടെ 25 ശതമാനം തുക മാത്രമെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിട്ടുളളൂ. യഥാര്‍ത്ഥത്തില്‍ പട്ടികവിഭാഗഫണ്ട് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കൈമാറിയതോടു കൂടി ഏതാനം മാസങ്ങള്‍ക്കകം ഫണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യം അട്ടിമറിക്കപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

പട്ടികവിഭാഗങ്ങളുടെ തൊഴില്ലില്ലായ്മ പരിഹരിക്കാനുളള പദ്ധതികള്‍ യാതൊന്നും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ആവിഷ്‌കരിക്കുന്നില്ല. ഫണ്ട് വക മാറ്റി ചെലവഴിക്കുന്നതും ദുര്‍വിനിയോഗം ചെയ്യുന്നതും ലാപ്‌സാക്കി കളയുന്നതും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് കൈമാറിയ 12, 13 പഞ്ചവത്സരപദ്ധതികളില്‍ 3000 കോടിയില്‍പ്പരം രൂപയാണ് ലാപ്‌സാക്കി കളഞ്ഞത്. ഈ പകല്‍ കൊളളയ്ക്കും തിരിമറികള്‍ക്കും അറുതി വരുത്തുവാന്‍ ഫണ്ട് ദുര്‍വിനിയോഗം ചെയ്യുന്നവര്‍ക്കെതിരെയും ക്രിമിനല്‍ കുറ്റം ചുമത്തണം. ഇതിനായി പ്രത്യേക നിയമനിര്‍മാണം കൊണ്ടു വരണമെന്നും കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ ആവശ്യപ്പെട്ടു.

അയല്‍സംസ്ഥാനങ്ങളുള്‍പ്പെടെ പല സംസ്ഥാനങ്ങളും നിയമനിര്‍മാണം നടപ്പിലാക്കിയിട്ടുണ്ട്. അടുത്ത സാമ്പത്തികവര്‍ഷത്തേക്കുളള (2020-21) വാര്‍ഷിക ബഡ്ജറ്റിന്റെയും വാര്‍ഷിക പദ്ധതിയുടെയും രൂപീകരണം നടന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ വാര്‍ഷിക പദ്ധതിയില്‍ പട്ടിക വിഭാഗങ്ങളുടെ ജനസംഖ്യാനുപാതികമായ വിഹിതം ഉറപ്പാക്കണമെന്ന് ദലിത്-ആദിവാസി മഹാസഖ്യം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദലിത്-ആദിവാസി മഹാസഖ്യം രക്ഷാധികാരി കൂടിയായ പി. രാമഭദ്രന്‍ പറഞ്ഞു. 

Kerala, News, Use fund for gave job for dalit youths; Dalit federation state president P Ramabadran's statement

ചര്‍ച്ചയിലൂടെ പട്ടികവിഭാഗങ്ങളുടെ വികസനാവശ്യങ്ങളും അടുത്ത വാര്‍ഷികപദ്ധതിയില്‍ അത് പരി ഹരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളും ആശയങ്ങളും ഉയര്‍ന്നുവരുമെന്ന് അദ്ദേഹം അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കെഡിവൈഎഫ് സംസ്ഥാന പ്രസിഡന്റ് സുധീഷ് പയ്യനാട്, ഗോപി കുതിരക്കല്ല്, വസന്തന്‍ അജക്കോട് എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kerala, News, Use fund for gave job for dalit youths; Dalit federation state president P Ramabadran's statement

Post a Comment