Join Whatsapp Group. Join now!

കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനോടുള്ള അവഗണനയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കം; പാലക്കുന്ന് ഭഗവതി ക്ഷേത്ര കരിപ്പോടി പ്രാദേശിക സമിതി പ്രത്യക്ഷ സമരത്തിലേക്ക്

കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനോടുള്ള റെയില്‍വെയുടെ അവഗണനയ്ക്ക്News, Kerala
കാസര്‍കോട്: (my.kasargodvartha.com 06.01.2020) കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനോടുള്ള റെയില്‍വെയുടെ അവഗണനയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കം. ഇതിനെതിരെ പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്ന് പാലക്കുന്ന് ഭഗവതി ക്ഷേത്ര കരിപ്പോടി പ്രാദേശിക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമരത്തിന്റെ മുന്നോടിയായി ജനുവരി 10ന് പാലക്കുന്ന് ടൗണില്‍ ഏകദിന സൂചനാ ഉപവാസം നടത്തും.

രാവിലെ ഒമ്പതു മണിക്ക് കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്ന് പാലക്കുന്നിലെ നിരാഹാര പന്തലിലേക്ക് പ്രതിഷേധ ജാഥ പുറപ്പെടും. 9.30 മണിക്ക് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. എംഎല്‍എ കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും.

ജനപ്രതിനിധികളും ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ആരാധനാലയ കമ്മിറ്റി ഭാരവാഹികളും നാട്ടിലെ സാമൂഹിക-സാംസ്‌കാരിക-കലാ-കായിക സംഘടന ഭാരവാഹികളും പങ്കെടുക്കും. വൈകിട്ട് 4.30മണിക്ക് പാലക്കുന്ന് ക്ഷേത്ര പൂജാരിയും സ്ഥാനികരും ഉപവാസമനുഷ്ഠിക്കുന്നവര്‍ക്ക് നാരങ്ങാ നീര് നല്‍കി സമരം അവസാനിപ്പിക്കും.

News, Kerala, Palakkunnu Bhagavathi temple local committee protest

പ്ലാറ്റ്ഫോമിനെ രണ്ടായി മുറിച്ച് റോഡ് കടന്ന് പോകുന്ന ഏക സ്റ്റേഷനാണ് കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന്‍. അമ്പതില്‍ പരം ദീര്‍ഘദൂര ട്രെയിനുകളുടെ സുഗമമായ സഞ്ചാരത്തിനായി റെയില്‍വെ ഗേറ്റ് അടച്ചിടുമ്പോള്‍ പൊതുവെ തിരക്കേറിയ ഇരു ഭാഗങ്ങളിലെ റോഡുകളില്‍ വാഹന ബാഹുല്യം മൂലം കാല്‍നട യാത്രപോലും ദുരിത പൂര്‍ണമാകുന്നു. കാഞ്ഞങ്ങാട്-കാസര്‍കോട് കെഎസ്ടിപി റോഡിനെയും ദേശീയപാതയെയും പാലക്കുന്നില്‍ നിന്ന് ബന്ധിപ്പിക്കുന്ന ഏറെ തിരക്കേറിയ റോഡാണിത്.

ഇവിടെ മേല്‍പ്പാലം വേണമെന്ന നാട്ടുകാരുടെ മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സമീപ വാസികളില്‍ നിന്ന് സ്ഥലമെടുപ്പ് പൂര്‍ത്തിയായിട്ടുതന്നെ വര്‍ഷങ്ങള്‍ ഏറെയായി. നിര്‍ദിഷ്ട മേല്‍പ്പാലത്തിന്റെ കിഴക്ക് ഭാഗത്ത് ആറാട്ട്കടവ് റോഡിനോട് ചേര്‍ന്നു കുറച്ചു സ്ഥലം കൂടി റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലോപ്‌മെന്റ് കോര്‍പറേഷന്‍ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയായി വരുന്നു. ഇതിന്റെ ചുമതല 2016 സെപ്റ്റംബറിലാണ് നോഡല്‍ ഏജന്‍സിയായ ആര്‍ബിഡിസിക്ക് നല്‍കിയത്. ഇവര്‍ തയ്യാറാക്കിയ പ്ലാന്‍ 2017ല്‍ കിഫ്ബി അംഗീകരിച്ചതുമാണ്. എന്നിട്ടും തുടര്‍ നടപടി ക്രമങ്ങള്‍ നീണ്ടുപോവുകയാണ്.

ബേക്കല്‍ അന്താരാഷ്ട്ര ടുറിസം വികസന പദ്ധതിയുമായി ബന്ധപ്പെടുത്തി കോട്ടിക്കുളത്തെ ടുറിസം സ്റ്റേഷനായി ഉയര്‍ത്താന്‍ സംസ്ഥാന ടുറിസം വകുപ്പിന്റെ നിര്‍ദേശമുണ്ടായെങ്കിലും അതിന് പിന്നീടെന്ത് സംഭവിച്ചുവെന്ന് ആര്‍ക്കും ഒരു വിവരവുമില്ല.

ഇവിടെ പരശുറാം എക്‌സ്പ്രസ്സിന് ട്രയല്‍ സ്റ്റോപ്പ് നല്‍കാനെങ്കിലും റെയില്‍വെയോട് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് തന്നെ പതിറ്റാണ്ടുകളായി. കോട്ടിക്കുളത്തെക്കാളും വരുമാനം കുറഞ്ഞ സ്റ്റേഷനുകളില്‍ ഏറനാട് എക്‌സ്പ്രസ്സിന് സ്റ്റോപ്പ് നല്‍കിയപ്പോഴും കോട്ടിക്കുളത്തെ റെയില്‍വെ തഴയുകയായിരുന്നു. 

കോട്ടിക്കുളം ആദര്‍ശ് സ്റ്റേഷനാണെന്നാണ് റെയില്‍വെ പറയുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ റെയില്‍വെ ഇവിടെ തയ്യാറാവുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.

ഈ ആവശ്യങ്ങള്‍ക്കൊന്നും നാളിതുവരെയായി പരിഹാരം കാണാത്ത റെയില്‍വെയുടെ അനാസ്ഥക്കെതിരെയാണ് കരിപ്പോടി പ്രാദേശിക സമിതി സൂചന സമരം നടത്തുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ പി ആര്‍ സുരേഷ്‌കുമാര്‍, കെ വി സുരേഷ്, പാലക്കുന്നില്‍ കുട്ടി, ജയാനന്ദന്‍ പാലക്കുന്ന്, ഗംഗാധരന്‍ തിരുവക്കോളി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: News, Kerala, Palakkunnu Bhagavathi temple local committee protest

Post a Comment