Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 19-01-2020

2019-20 വര്‍ഷത്തെ ജില്ലാ ലീഗ് സി-ഡിവിഷന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ ജനുവരി 20ന് മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ ആരംഭിക്കും. ജില്ലാ പോലീസ് Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 18-01-2020
കെ സി എ സ്റ്റേഡിയത്തില്‍ ജില്ലാ ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ 20ന് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (my.kasargodvartha.com 18.01.2020) 2019-20 വര്‍ഷത്തെ ജില്ലാ ലീഗ് സി-ഡിവിഷന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ ജനുവരി 20ന് മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ ആരംഭിക്കും. ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് ഐ.പി.എസ് മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉദ്ഘാടന മല്‍സരത്തില്‍ ഫ്രണ്ട്‌സ് തൈവളപ്പ് ഹീറോ ബ്രദേഴ്‌സ് ചൂരിയെ നേരിടും.

ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.എ അബ്ദുല്‍ ഖാദറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ലീഗ് ടൂര്‍ണമന്റ് കമ്മിറ്റി യോഗം മല്‍സര ക്രമങ്ങള്‍ക്ക് രൂപം നല്‍കി. സെക്രട്ടറി ടി.എച്ച് മുഹമ്മദ് നൗഫല്‍, ട്രഷറര്‍ കെ.ടി നിയാസ്, ജോയിന്റ് സെക്രട്ടറി അന്‍സാര്‍ പള്ളം, അസീസ് പെരുമ്പള, സി. എം. എസ് ഖലീലുല്ല, ഹംസു ഉളിയത്തടുക്ക, നൗഫല്‍ ബ്ലൈസ്, അലി ബാച്ചലേഴ്‌സ്, അലി അറ്റ്‌ലസ് ആലംപാടി, കലന്തര്‍ നായന്മാര്‍മൂല, ഖലീല്‍ ജാസ്, ശഫീഖ് ചാലക്കുന്ന്, ശാജഹാന്‍ ബംബ്രാണ, ശിഹാബ് കാഞ്ഞങ്ങാട്, നഹിമുദ്ധീന്‍ നെല്ലിക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.

പള്‍സ് പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണം 19ന്

കാസര്‍കോട്: അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ജനുവരി 19ന് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കും. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് തുള്ളിമരുന്ന്  വിതരണം. പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജനുവരി 19ന് രാവിലെ 8.30 ന് എം രാജഗോപാലന്‍ എം എല്‍ എ  കയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ നിര്‍വഹിക്കും. കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ശകുന്തള അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ പി ദിനേശ്കുമാര്‍ വിഷയാവതരണം നടത്തും. അങ്കണവാടികള്‍, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ഉത്സവങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ തുടങ്ങി കുട്ടികള്‍ വരാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സ്ഥാപിച്ചാണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം നടത്തുന്നത്.

പ്രതിസന്ധികളില്‍ നിന്നും രക്ഷതേടി 19ന് മദ്രസകളില്‍ പ്രാര്‍ത്ഥന

ചേളാരി: പൗരത്വ ഭേദഗതി നിയമം മൂലവും മറ്റും രാജ്യം നേരിടുന്ന പ്രതിസന്ധികളില്‍ നിന്നും അതുവഴി സമൂഹത്തിനുണ്ടാവുന്ന വിപത്തുകളില്‍ നിന്നും രക്ഷതേടി ഞായറാഴ്ച മദ്രസകളില്‍ പ്രാര്‍ത്ഥന നടക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പതിനായിരം വരുന്ന അംഗീകൃത മദ്രസകളിലെ 12 ലക്ഷത്തോളം വിദ്യാര്‍ത്ഥികളും ഒരു ലക്ഷം മുഅല്ലിംകളും നിരവധി രക്ഷിതാക്കളും പ്രാര്‍ത്ഥനയില്‍ പങ്കാളികളാവും. യാസീന്‍ സൂറത്ത് ഓതിയും നാരിയത്ത് സ്വലാത്ത് ചൊല്ലിയുമാണ് പ്രാര്‍ത്ഥന നടത്തുക. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, ട്രഷറര്‍ സി.കെ.എം. സ്വാദിഖ് മുസ്ലിയാര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി അബ്ദുല്‍ സലാം മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ എന്നിവരുടെ ആഹ്വാന പ്രകാരമാണ് പ്രാര്‍ത്ഥന നടക്കുന്നത്.

മനുഷ്യമഹാശൃംഖലയുടെ പ്രചരണാര്‍ത്ഥം നടക്കുന്ന എല്‍ ഡി എഫ് ജില്ലാജാഥ ജനുവരി 19ന് 

കാസര്‍കോട്: പൗരത്വഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനുവരി 26ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ എല്‍.ഡി.എഫ് സംഘടിപ്പിക്കുന്ന മനുഷ്യമഹാശൃംഖലയുടെ പ്രചരണാര്‍ത്ഥം നടക്കുന്ന എല്‍.ഡി.എഫ് ജില്ലാജാഥ ജനുവരി 19ന് വൈകുന്നേരം നാലു മണിക്ക് ഹൊസങ്കടിയില്‍ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍മൊകേരി ഉദ്ഘാടനം ചെയ്യും. എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി. സതീഷ്ചന്ദ്രനാണ് ജാഥ ലീഡര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഡെപ്യൂട്ടി ലീഡറും, ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട് മേനേജറുമാണ്. നാല് ദിവസത്തെ പര്യടനത്തിന് ശേഷം ജാഥ ജനുവരി 23ന് വൈകുന്നേരം പടന്നയില്‍ സമാപിക്കും. ജാഥ സ്വീകരണ പരിപാടികള്‍ വിജയിപ്പിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വസികളോടും എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി.സതീഷ്ചന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

പുസ്തക പ്രകാശനം ഞായറാഴ്ച

കൊടക്കാട്: പുസ്തക പ്രകാശനം ഞായറാഴ്ച. മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ. എം എസ് നായരുടെ തിടമ്പ് നൃത്തം പുസ്തകം പ്രകാശനം ഞായറാഴ്ച വൈകിട്ട് മൂന്നിന് രാഘവന്‍ കീച്ചേരി ഉദ്ഘാടനം ചെയ്യും.

ദേശീയ തൊഴിലാളി- കര്‍ഷക അവകാശ ദിനം 19ന് 

കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകരും തൊഴിലാളികളും 19ന് ദേശീയ തൊഴിലാളി കര്‍ഷക അവകാശ ദിനമായി ആചരിക്കും. വൈകിട്ട് നാലിന് നീലേശ്വരത്ത് പൊതുയോഗം നടക്കും.

കാസര്‍കോട് മാരത്തണ്‍ 19ന് 

കാസര്‍കോട്: ആരോഗ്യവും സൗഹാര്‍ദവും എന്ന സന്ദേശത്തോടെ ഗുഡ്‌മോണിംഗ് കാസര്‍കോട് സംഘടിപ്പിക്കുന്ന അഞ്ചാമത് കാസര്‍കോട് മാരത്തണ്‍ ഞായറാഴ്ച നടക്കും.

ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ 19ന് സെമിനാര്‍

കാസര്‍കോട്: റോട്ടറി ഇന്റര്‍നാഷണല്‍ കണ്ണൂര്‍ റീജണ്‍- 3 വികസനത്തിന്റെ മതേതര രാഷ്ട്രീം വിഷയത്തില്‍ 19ന് വൈകിട്ട് നാലിന് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സെമിനാര്‍ സംഘടിപ്പിക്കും.

ക്ഷേത്ര ഊരാളസഭ കൗണ്‍സില്‍ യോഗം 19ന്

കാസര്‍കോട്:  ക്ഷേത്ര ഊരാളരും കൗണ്‍സില്‍ യോഗം 19ന് 2.30 മുതല്‍ 4.30 വരെ നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തില്‍ നടക്കും.

ഭഗവദ്ഗീത സ്വാധായ യജ്ഞം ഞായറാഴ്ച

വിദ്യാനഗര്‍: ചിന്മയമിഷന്‍ കാസര്‍കോടിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ഒമ്പതു മുതല്‍ ചിന്മയ ധ്യാനമന്ദിരത്തില്‍ ഭഗവദ്ഗീത സ്വാധ്യായ യജ്ഞം നടത്തും.

വിനോദിനി നാലപ്പാടൻ അനുസ്മരണവും അവാർഡ് ദാനവും

തുളുനാട് മാസികയുടെ വിനോദിനി നാലപ്പാടൻ അനുസ്മരണവും അവാർഡ് ദാനവും 19 ന് രാവിലെ 10.30 ന് നിലേശ്വരം ഇഎംഎസ് സ്മാരക മന്ദിരത്തില്‍ നടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Nattuvedi,  Nattuvedi-Nattuvarthamanam 18-01-2020
 

Post a Comment