പ്രഥമ മലയാള സമ്മേളനം ശനിയാഴ്ച
കേരള പിറവിക്കു ശേഷം നടക്കുന്ന മഞ്ചേശ്വരത്തെ പ്രഥമ മലയാള സമ്മേളനം താലൂക്ക് ഭരണ ഭാഷാ വികസന സമിതിയുടെ നേതൃത്വത്തില്‍ 11 ന് രാവിലെ 10 മണി മുതല്‍ ഉപ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. രാവിലെ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എം സി ഖമറുദ്ദീന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
വിദ്യാലയങ്ങളില്‍ മലയാള പഠനം സാധ്യമാക്കുക, മുതിര്‍ന്നവര്‍ക്ക് മലയാളം പഠിക്കാന്‍ സാക്ഷരതാ സമിതിയുടെ നേത്യത്വത്തില്‍ പദ്ധതി ആരംഭിക്കുക, പഞ്ചായത്തുകളുടെയും സൊസൈറ്റികളുടെയും യോഗ തീരുമാനങ്ങള്‍ മലയാളത്തിലും ലഭ്യമാക്കുക, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വാഹനങ്ങളിലും മലയാള ബോര്‍ഡ് സ്ഥാപിക്കുക, കടകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ മലയാളം ബോര്‍ഡ് സ്ഥാപിക്കണമെന്ന് വ്യവസ്ഥ ചെയ്യുക, അത്യുത്തര കേരളത്തിലെ ഭരണ ഭാഷാ വികസനത്തിനു മാത്രമായി മലയാള
അക്കാദമിയോ പ്രത്യേക സമിതിയോ രൂപികരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമ്മേളനം.
'ഇന്‍സൈറ്റ് 2020': കോളിയടുക്കം അപ്‌സര പബ്ലിക് സ്‌കൂളില്‍ 'ജയ്ഹിന്ദ്' ചരിത്ര മെഗാഷോ ശനിയാഴ്ച
കോളിയടുക്കം അപ്‌സര പബ്ലിക് സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 'ഇന്‍സൈറ്റ് 2020' എന്നപേരില്‍ വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 30 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ശനിയാഴ്ച വൈകിട്ട് ആറിന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ പ്രധാന സംഭവ വികാസങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 'ജയ്ഹിന്ദ്' ചരിത്ര മെഗാഷോ നടക്കും.
രാജ്യത്തിന്റെ ബഹുസ്വരത, മതേതരത്വം, സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗപൂര്‍ണമായ ജീവിതസന്ദേശം എന്നിവ പ്രകടമാക്കുന്ന സ്റ്റേജ് ഷോയില്‍ സ്‌കൂളിലെ മുന്നൂറോളം കുട്ടികള്‍ അണിനിരക്കും. 6.30 മുതല്‍ എട്ടുവരെ ജി എസ് പ്രദീപ് വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും സംവദിക്കും.
പി അവനീന്ദ്രനാഥ് സ്മാരക ഗ്രന്ഥാലയം ഉദ്ഘാടനം ശനിയാഴ്ച
ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന പി അവനീന്ദ്രനാഥിന്റെ സ്മരണയ്ക്കായി ചട്ടഞ്ചാലില്‍ ആരംഭിക്കുന്ന വായനശാല ആന്‍ഡ് ഗ്രന്ഥാലയം ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. പകല്‍ 11.30ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനാകും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ മുഖ്യാതിഥിയുമാകും.
'ഇന്ത്യ എല്ലാവരുടെതും'; മുസ്ലിം ലീഗ് ദേശ് രക്ഷാ മാര്‍ച്ചിന് ശനിയാഴ്ച തുടക്കം
ദേശ് രക്ഷാ മാര്‍ച്ച് ജാഥാ റൂട്ട്:
- രാവിലെ ഒമ്പത് മണിക്ക് നീലേശ്വരത്ത് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും.
- ഉച്ചക്ക് ഒരു മണിക്ക് കാഞ്ഞങ്ങാട് ടൗണ്‍ ഹാള്‍ പരിസരത്ത് മുസ്ലിം ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കും. പൊതുയോഗം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ. ഉദ്ഘാടനം ചെയ്യും. മുന്‍ ഡിസിസി പ്രസിഡണ്ട് സി കെ ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തും.
- വൈകീട്ട് ആറ് മണിക്ക് ചാമുണ്ടിക്കുന്നില്‍ ആദ്യദിന മാര്‍ച്ച് സമാപിക്കും. സമാപന സമ്മേളനം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.
- ഞായറാഴ്ച രാവിലെ ഒ്‌നപത് മണിക്ക് ഉദുമ ടൗണില്‍ മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. സിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ മുഖ്യ പ്രഭാഷണം നടത്തും.
- ഉച്ചക്ക് ഒരു മണിക്ക് കാസര്‍കോട് കെഎസ്ടിപി റോഡില്‍ ചന്ദ്രഗിരി പാലത്തിന് സമീപം മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി മാര്‍ച്ചിന് സ്വീകരണം നല്‍കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ ഉദ്ഘാടനം ചെയ്യും. ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തും.
- നാല് മണിക്ക് മൊഗ്രാല്‍ പുത്തൂരില്‍ സ്വീകരണം നല്‍കും.
- വൈകീട്ട് ആറ് മണിക്ക് മാര്‍ച്ച് കുമ്പളയില്‍ സമാപിക്കും. സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും മുന്‍ എംഎല്‍എയുമായ സി മോഹിന്‍ കുട്ടി ഉദ്ഘാടനം ചെയ്യും.
മടവൂര്‍ കോട്ട 31 -ാം വാര്‍ഷിക ആധ്യാത്മിക സമ്മേളനവും മനുഷ്യസ്‌നേഹ സംഗമവും 11ന് തുടങ്ങും
ഉത്തരകേരളത്തിന്റെ ആധ്യാത്മിക കേന്ദ്രമായ മടവൂര്‍ കോട്ടയുടെ 31 -ാം വാര്‍ഷിക ആധ്യാത്മിക സമ്മേളനവും മനുഷ്യ സ്‌നേഹ സംഗമവും 11, 12 തീയതികളില്‍ നടക്കും. ആലംപാടിയിലെ വലിയുല്ലാഹി വടകര മുഹമ്മദ് ഹാജിയുടെ മകന്‍ കെ എം ബഷീര്‍ നഗറില്‍ സയ്യിദ് മുഹമ്മദ് കോയമ്മ തങ്ങള്‍ ആണ്ട് നേര്‍ച്ച, ജീലാനി അനുസ്മരണം, വിവിധ മൗലീദ് സദസുകള്‍, രിഫാഇയ്യ കുത്ത് റാത്തീബ്, മതസാമൂഹിക സമ്മേളനം, ഹളറ അനുസ്മരണ അനുമോദന വേദി, സമാപന കൂട്ടുപ്രാര്‍ഥന, അന്നദാനം എന്നിവ വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
കീഴൂര്‍ കളരിയമ്പല കളിയാട്ട മഹോത്സവം
കീഴൂര്‍ കളരിയമ്പല കളിയാട്ട മഹോത്സവം 10 മുതല്‍ 12 വരെ നടക്കും. ശനിയാഴ്ച വൈകീട്ട് 6.30ന് ഭജന, 7.30ന് തിരുമുല്‍കാഴ്ച സമര്‍പ്പണം, 8.30ന് എസ്എസ്എല്‍സി - പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ കഴകം അംഗങ്ങളുടെ മക്കള്‍ക്ക് അനുമോദനം, 10ന് പടവീരന്‍ തെയ്യത്തിന്റെ വെള്ളാട്ടം എന്നിവ നടക്കും.
സംസ്ഥാന ദീര്‍ഘദൂര നീന്തല്‍ മത്സരം 11ന്
സംസ്ഥാന ദീര്‍ഘദൂര നീന്തല്‍ മത്സരം 11ന് ആലപ്പുഴയിലെ ചമ്പക്കുളത്ത് നടക്കും. 15 വയസിന് മുകളിലുള്ള ആണ്‍ കുട്ടികള്‍ക്ക് 10 കിലോ മീറ്ററും 15 വയസുവരെ അഞ്ച് കിലോ മീറ്ററുമാണ് മത്സരം. പെണ്‍കുട്ടികള്‍ക്ക് 15 വയസ് വരെ മൂന്നും 15ന് മുകളില്‍ അഞ്ച് കിലോ മീറ്ററുമാണ് മത്സരം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 9497057617.
Keywords: Kerala, News, Nattuvedi, നാട്ടുവേദി-നാട്ടുവര്‍ത്തമാനം 10-01-2020, Nattuvedi-Nattuvarthamanam 10-01-2020