Kerala

Gulf

Chalanam

Obituary

Video News

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 04-01-2020

ദേശീയവേദി ഓഫീസ് ഉദ്ഘാടനം

കാസര്‍കോട് (my.kasargodvartha.com 03.01.2020) മൊഗ്രാല്‍ ദേശീയവേദിയുടെ പുതിയ ഓഫീസ് ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ഏഴുമണിക്ക് വ്യവസായ പ്രമുഖന്‍ മുഹമ്മദലി നാങ്കി ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കും.

സാഹിത്യവേദി പ്രതിരോധ സംഗമം

പൗരത്വ നിയമ ഭേദഗതിക്കെതിരെ കാസര്‍കോട് സാഹിത്യവേദി സംഘടിപ്പിക്കുന്ന 'നമ്മള്‍ ഒന്ന്' പ്രതിരോധ സംഗമം ശനിയാഴ്ച മൂന്നുമണിക്ക് കാസര്‍കോട് ഒപ്പുമരച്ചുവട്ടില്‍.

ഓറിയന്‍േറഷന്‍ ക്ലാസ്


ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ അഡ്വാന്‍സ്‌മെന്റിന്റെയും വിജയരഥത്തിന്റെയും നേതൃത്വത്തില്‍ രാജ്യത്തെ വിവിധ കേന്ദ്ര സര്‍വകലാശാലകളിലെ പ്രവേശനത്തിനുള്ള ഓറിയന്‍േറഷന്‍ ക്ലാസ് ശനിയാഴ്ച 9.30 മുതല്‍ കാസര്‍കോട്പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്തെ സ്പീഡ് വേ ഇന്‍ കോണ്‍ഫറന്‍സ് ഹാളില്‍.

കാര്‍ഷിക സെമിനാര്‍

വിധവാ സംരക്ഷണ സമിതി, കിസാന്‍മിത്ര, കേരള അഗ്രികള്‍ചര്‍ നഴ്‌സറി തൃശൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജനകീയ കാര്‍ഷിക സെമിനാര്‍ ശനിയാഴ്ച പാണത്തൂരില്‍ നടക്കും. ചാപ്പക്കാല്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന് മുന്‍ കേന്ദ്രമന്ത്രി അഡ്വ. പി സി തോമസ് ഉദ്ഘാടനം ചെയ്യും.

തിരുനാള്‍ മഹോത്സവം

കാസര്‍കോട് ടൗണ്‍ സെന്റ് ജോസഫ്‌സ് പള്ളിയിലെ തിരുനാള്‍ മഹോത്സവവും വാര്‍ഷികവും ശനിയാഴ്ച തുടങ്ങും. വൈകീട്ട് അഞ്ചുമണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കും.

പുത്തരി മഹോത്സവം


ചൗക്കി കാവുഗോളി കാവില്‍ ഭണ്ഡാരവീട് തറവാട്ടില്‍ പുത്തരി മഹോത്സവം, നാഗതമ്പിലം, ശ്രീ പുതിയ ഭഗവതി ദൈവം എന്നിവ ജനുവരി നാല് മുതല്‍ ആറ് വരെ നടക്കും.

വാര്‍ഷികോത്സവം

കുഡ്‌ലു രാംദാസ് നഗര്‍ ശാസ്താ നഗര്‍ അയ്യപ്പ ഭജനമന്ദിരത്തിന്റെ 55ാം വാര്‍ഷികോത്സവം ശനിയാഴ്ച നടക്കും.

നാടകോത്സവം

കണ്ണങ്കൈ നാടകവേദി സംഘടിപ്പിച്ച സംസ്ഥാന നാടകോത്സവം 'പൂജയ്‌ക്കെടുക്കാത്ത പൂക്കള്‍'. ശനിയാഴ്ച വൈകീട്ട് ആറുമണിക്ക് നാട്ടിലെ കലാകാരന്മാരുടെ കലാപരിപാടികള്‍.

പെരുങ്കളിയാട്ടം സ്ഥാനാരോഹണം


നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകത്തില്‍ പുതിയപറമ്പന്‍ കാരണവര്‍ സ്ഥാനാരോഹണം ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും.

എസ്എഫ്‌ഐ പ്രതിഷേധ തെരുവ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ മതനിരപേക്ഷ രാഷ്ട്രത്തിന് കരുത്താവുക എന്ന മുദ്രാവാക്യവുമായി എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഞായറാഴ്ച രാവിലെ ഒമ്പതുമണി വരെ പ്രതിഷേധ തെരുവ് സംഘടിപ്പിക്കും. ഡോ. വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്യും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Nattuvedi, Kasaragod, Kanhangad, Nileshwar, Nattuvedi-Nattuvarthamanam 04-01-2020

Web Desk Hub

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive