Kerala

Gulf

Chalanam

Obituary

Video News

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 03-01-2020

പ്രതിഷേധ റാലി

കാസര്‍കോട് (my.kasargodvartha.com 02.01.2020) സമസ്ത സീനിയര്‍ ഉപാധ്യക്ഷനായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണത്തിനു പിന്നിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച കാസര്‍കോട്ട് പ്രതിഷേധ റാലി നടത്തും. മൂന്നുമണിക്ക് പുലിക്കുന്നില്‍നിന്ന് റാലി ആരംഭിക്കും.

ശതാബ്ദി ആഘോഷം

അടുക്കത്ത്ബയല്‍ ഗവ. യു പി സ്‌കൂള്‍ ശതാബ്ദി ആഘോഷം വെള്ളിയാഴ്ച തുടങ്ങും. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷം വൈകീട്ട് മൂന്നുമണിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും.

പ്രതിഷേധ മാര്‍ച്ച്


പൗരത്വ ദേഭഗതി നിയമത്തിനെതിരെ മംഗല്‍പാടി പഞ്ചായത്ത് പൗരാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് ബന്തിയോടുനിന്ന് ഉപ്പളയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എം സി ഖമറുദ്ദീന്‍ എംഎല്‍എ തുടങ്ങിയവര്‍ സംബന്ധിക്കും.

അബൂദബി കാസോട്ടാര്‍ കൂട്ടായ്മ വാര്‍ഷികാഘോഷം


അബൂദബിയിലെ കാസ്രോട്ടാര്‍ കൂട്ടായ്മയുടെ അഞ്ചാം വാര്‍ഷികാഘോഷം 'സ്‌നേഹത്തണലില്‍ അഞ്ച് വര്‍ഷം' വെള്ളിയാഴ്ച വൈകീട്ട് അബൂദബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍. ശൈഖ് ബുത്തി മുഹമ്മദ് അഹ്മദ് അല്‍ഹാമിദ് മുഖ്യാതിഥിയാവും.

നാടകോത്സവം

കണ്ണങ്കൈ നാടകവേദിയുടെ സംസ്ഥാന നാടകോത്സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച 'എല്ലാവരും പാടുന്നു' ചലച്ചിത്ര ഗാനാലാപനം. 7.30ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ നാടകം 'വേറിട്ട കാഴ്ചകള്‍'.

കോണ്‍ഗ്രസ് ഏകദിന ശില്‍പശാല

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പാര്‍ട്ടി ഭാരവാഹികള്‍ക്കുള്ള ഏകദിന ശില്‍പശാല വെള്ളിയാഴ്ച കാഞ്ഞങ്ങാട് ഒറിക്‌സ് വില്ലേജില്‍. 9.30ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും.

യുഡിഎഫ് യോഗം

യുഡിഎഫ് ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും നിയോജക മണ്ഡലം ചെയര്‍മാന്മാരുടെയും കണ്‍വീനര്‍മാരുടെയും യോഗം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍.

പിഎംഎവൈ/ലൈഫ് ഗുണഭോക്താക്കളുടെ സംഗമം

പിഎംഎവൈ/ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും അംഗീകാര്‍ കാമ്പയിന്റെ സമാപനവും വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് കാസര്‍കോട് നഗരസഭയില്‍.

കല്യാണിയുടെയും ദാക്ഷായണിയുടെയും കത; പുസ്തക ചര്‍ച്ച

നോവലിസ്റ്റ് ആര്‍ രാജശ്രീയുടെ കല്യാണി എന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന പുസ്തകത്തെ ആസ്പദമാക്കി വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കാഞ്ഞങ്ങാട് മാതൃഭൂമി പുസ്തകോത്സവത്തില്‍ പുസ്തക ചര്‍ച്ച നടക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Nattuvedi, Protest rally, UDF, Drama festival, Nattuvedi-Nattuvarthamanam 03-01-2020

Web Desk Hub

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive