Join Whatsapp Group. Join now!

നാട്ടുവേദി- നാട്ടുവര്‍ത്തമാനം 01-02-2020

മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ഫെബ്രുവരി ഒന്നിന് ശനിയാഴ്ച രണ്ട് മണിക്ക് കാസര്‍കോട് ടി.എ. ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ ചേരും. Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 01-02-2020
മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ഫെബ്രുവരി 1 ന്

കാസര്‍കോട്: (my.kasargodvartha.com 31.01.2020) മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ഫെബ്രുവരി ഒന്നിന് ശനിയാഴ്ച രണ്ട് മണിക്ക് കാസര്‍കോട് ടി.എ. ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ ചേരും. സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, സംസ്ഥാന സെക്രട്ടറിയും ജില്ലാ നിരീക്ഷകനുമായ അബ്ദുല്‍ റഹ്മാന്‍ കല്ലായി സംബന്ധിക്കും.

ശ്രീ വിഷ്ണു വിദ്യാലയം രജതജൂബിലി സമാപനം 1ന്

പരവനടുക്കം: ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ കഴിഞ്ഞ 25 വര്‍ഷക്കാലമായി പരവനടുക്കത്ത് പ്രവര്‍ത്തിച്ചു വരുന്ന ശ്രീ വിഷ്ണു വിദ്യാലയത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ സമാപനം ഫെബ്രുവരി ഒന്നിന് നടക്കും. രാവിലെ 9.30ന് വിദ്യാഭാരതി ദക്ഷിണ ക്ഷേത്ര സംഘടന കാര്യദര്‍ശി എ.സി.ഗോപിനാഥന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ശൗര്യ ചക്ര പി.വി.മനേഷ് മുഖ്യ അതിഥിയാവും. സ്വാഗത സംഘം ചെയര്‍മാന്‍ ഡോ.മേലത്ത് ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. വിദ്യാനികേതന്‍ സംസ്ഥാന സെക്രട്ടറി എ.കെ.ശ്രീധരന്‍,ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് ശിവശങ്കരന്‍, ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് എന്‍.നാഗേഷ്ജി, ബിജെപി ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.വിദ്യാലത്തിന്റെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചവരെയും സംസ്ഥാന തലത്തില്‍ വിജയികളായ കുട്ടികളേയും യോഗത്തില്‍ അനുമോദിക്കും. സ്മരണികയുടെ പ്രകാശനവും നടത്തും. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടക്കും.

വഴിയോര കച്ചവടക്കാരുടെ ജാഥ ഫെബ്രുവരി 1ന് തുടങ്ങും

കാഞ്ഞങ്ങാട്: വഴിയോര കച്ചവടത്തൊഴിലാളികളുടെ സംസ്ഥാന ഫെഡറേഷന്‍ (സി ഐ ടി യു) സംഘടിപ്പിക്കുന്ന ജാഥ ഫെബ്രുവരി ഒന്നിന് കാഞ്ഞങ്ങാട് നിന്ന് തുടങ്ങും. 

മുദൂര്‍ സെന്റ് മേരീസ് ദേവാലയം തിരുനാളാഘോഷത്തിന് ശനിയാഴ്ച സമാപിക്കും

കുന്താപുരം: മുദൂര്‍ സെന്റ് മേരീസ് ദേവാലയം തിരുനാളാഘോഷം ശനിയാഴ്ച സമാപിക്കും. 

ജില്ലാ ആസൂത്രണ സമിതി യോഗം ശനിയാഴ്ച 

കാസര്‍കോട്: തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2019-20 ലെ വാര്‍ഷിക പദ്ധതിയുടെ ഭേദഗതിക്ക് അംഗീകരാം നല്‍കുന്നതിനായി ജില്ലാ ആസൂത്രണസമിതി യോഗം ശനിയാഴ്ച രാവിലെ 11.30ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 

ശാസ്ത്രകലാജാഥ ഒന്നിന് തുടങ്ങും

ചീമേനി: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രകലാജാഥ ഫെബ്രുവരി ഒന്നു മുതല്‍ മൂന്നു വരെ ജില്ലയില്‍ പര്യടനം നടത്തും. 

കെ പി എസ് ടി ജില്ലാ സമ്മേളനത്തില്‍ ചെറുവത്തൂരില്‍ ശനിയാഴ്ച തുടക്കം

ചെറുവത്തൂര്‍: കെ പി എസ് ടി എ ജില്ലാ സമ്മേളനത്തില്‍ ഫെബ്രുവരി ഒന്ന്, രണ്ട് തീയ്യതികളില്‍ ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. 

തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ശനിയാഴ്ച രാത്രി സമാപിക്കും. അന്നദാനം ഞായറാഴ്ച

കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ മഖാം ഉറൂസ് ഒന്നിന് രാത്രി സമാപിക്കും. രണ്ടിന് ഞായറാഴ്ച രാവിലെ ലക്ഷം പേര്‍ക്ക് അന്നദാനം നല്‍കുന്നതോടെ 11 ദിവസത്തെ ഉറൂസ് സമാപിക്കും. ശനിയാഴ്ച ശമീര്‍ ദാരിമി കൊല്ലം, അബ്ദുല്‍ ഖാദര്‍ മിസ്ബാഹി അല്‍ കാമിലി, ജി.എസ് അബ്ദുര്‍ റഹ് മാന്‍ മദനി എന്നിവര്‍ മതപ്രഭാഷണം നടത്തും. കാസര്‍കോട് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യാതിഥിയായിരിക്കും.

സംസ്ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിന് ഫെബ്രുവരി ഒന്നിന് തുടക്കം

കാസര്‍കോട്: ഹരിയാനയില്‍ നടക്കുന്ന ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കേരള ടീമിനെ കണ്ടെത്താനുള്ള സംസ്ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി ഒന്ന്, രണ്ട്, തീയ്യതികളില്‍ നടക്കും. ചാമ്പ്യന്‍ഷിപ്പിന് സംസ്ഥാന കബഡി അസോസിയേഷനും നീലേശ്വരം കൊയാമ്പുറം കൃഷ്ണപിള്ള സ്മാരക വായനശാല ഗ്രന്ഥാലയം ആന്‍ഡ് ആര്‍ട്സ് സ്പോര്‍ട്സ് ക്ലബ്ബുമാണ് ആതിഥ്യമരുളുന്നത്. കെ വി ഗീത ചെയര്‍മാനും രാജീവന്‍ കൊയാമ്പുറം കണ്‍വീനറുമായ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ 14 ജില്ലകളില്‍ നിന്നുമെത്തുന്ന 400 ഓളം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 100 ഓളം ഒഫീഷ്യലുകള്‍ക്കും പ്രദേശത്തെ വീടുകളില്‍ തന്നെ താമസ സൗകര്യവും ഭക്ഷണവും നല്‍കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി. ഒന്നിന് ഉച്ചക്ക് രണ്ടു മണിക്ക് ഹൈവേ ജംഗ്ഷനില്‍ നിന്നും താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് ആരംഭിക്കും. തുടര്‍ന്ന് സംഘാടക സമിതി ചെയര്‍മാന്‍ കെ.വി ഗീതയുടെ അധ്യക്ഷതയില്‍ നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. രണ്ടിന് വൈകിട്ട് കാഞ്ഞങ്ങാട് ഡി വൈ എസ് പി പി കെ സുധാകരന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.


Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 01-02-2020
 

Post a Comment