ജിയോളജി പൂര്‍വവിദ്യാര്‍ത്ഥികളുടെ കുടുംബയോഗം
കാസര്‍കോട് ഗവ. കോളേജില്‍ 1962 മുതല്‍ 2019 വരെ പഠിച്ച ജിയോളജി പൂര്‍വവിദ്യാര്‍ത്ഥികളുടെ കുടുംബയോഗം ഞായറാഴ്ച കുഞ്ഞിമാവിന്റടിയില് (വിദ്യാനഗര്‍) കലാക്ഷേത്രത്തില്‍ നടക്കും. രാവിലെ 9.30 മണി മുതല്‍ 5 മണി വരെയാണ് സംഗമം.
കേരള സമാജം പുതുവത്സരാഘോഷം
കേരള സമാജം സംഘടിപ്പിക്കുന്ന പുതുവത്സരാഘോഷം ഞായറാഴ്ച മംഗളൂരു കെ എസ് റാവു റോഡിലെ കേരള സമാജം ഹാളില്‍ വെച്ചു നടക്കും. വൈകിട്ട് നാലു മണി മുതല്‍ കലാപരിപാടികള്‍ നടക്കും. ഡി വേദവ്യാസ് കാമത്ത് എം എല്‍ എ മുഖ്യാതിഥിയായിരിക്കും.
സംസ്ഥാന നാടകോത്സവം: പൂജയ്ക്കെടുക്കാത്ത പൂക്കള്‍
കണ്ണങ്കൈ നാടകവേദി സംഘടിപ്പിച്ച പൂജയ്ക്കെടുക്കാത്ത പൂക്കള്‍ സംസ്ഥാന നാടകോത്സവത്തില്‍ ഞായറാഴ്ച വൈകീട്ട് 5.30 മണിക്ക് സമാപന സമ്മേളനം വാസു ചോറോട് ഉദ്ഘാടനം ചെയ്യും.
വയനാട്ടുകുലവന്‍ തെയ്യംകെട്ട്; ഓലമെടയല്‍ ചടങ്ങ്
കാഞ്ഞങ്ങാട്ട് തെക്കേവെള്ളിക്കോത്ത് തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാന തെയ്യംകെട്ടിന് മുന്നോടിയായുള്ള ഓലമെടയല്‍ ചടങ്ങ് ദേവസ്ഥാന മുറ്റത്ത് രാവിലെ മുതല്‍.
കണ്ണിയത്ത് ഉസ്താദ് ശംസുല്‍ ഉലമ അനുസ്മരണവും മജ്ലിസുന്നൂര് വാര്‍ഷികവും
എസ് കെ എസ് എസ് എഫ് മുനിയൂര്‍ ശാഖ സംഘടിപ്പിക്കുന്ന കണ്ണിയത്ത് ഉസ്താദ് ശംസുല്‍ ഉലമ അനുസ്മരണവും മജ്ലസുന്നൂര് മൂന്നാം വാര്‍ഷികവും ഞായറാഴ്ച. മഗ് രിബ് നിസ്കാര ശേഷം മുനിയൂര്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ മഗറില്‍ വെച്ചാണ് പരിപാടി. ഫസല്‍ റഹ് മാന്‍ ദാരിമി കുമ്പടാജെ ഉദ്ഘാടനം.
സംയുക്ത ജമാഅത്തും കോഓഡിനേഷന്‍ കമ്മിറ്റിയും സംഘടിപ്പിക്കുന്ന ബഹുജന പ്രതിഷേധ റാലി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്തും കോഓഡിനേഷന്‍ കമ്മിറ്റിയും സംഘടിപ്പിക്കുന്ന ബഹുജന പ്രതിഷേധ റാലി ഞായറാഴ്ച മൂന്നു മണിക്ക് ചന്തേരയില്‍ നടക്കും. മാണിക്കോത്ത് വിജ്ഞാനദായിനി വായനശാല പരിസരത്തു നിന്നും ആരംഭിക്കുന്ന റാലി കാലിക്കടവ് ടൗണില്‍ സമാപിക്കും. എം രാജഗോപാല്‍ എംഎല്‍എ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
അല്‍ബിറ ജില്ലാ കലോത്സവം
സമസ്ത ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിനു കീഴിലെ അല്‍ബിറ ഇസ്ലാമിക് പ്രീസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ജില്ലാ കലോത്സവം എതിര്‍ത്തോട് വെച്ച് നടക്കും. രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തും. ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ.
ഖിളര്‍ മസ്ജിദില്‍ മൗലീദ്
മൊഗ്രാല്‍ കടപ്പുറം ഖിളര്‍ മസ്ജിദില്‍ മൗലീദ് ഞായറാഴ്ച രാത്രി 8 മണിക്ക് ആരംഭിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Nattuvedhi Nattuvarthamanam 05.01.2020