Join Whatsapp Group. Join now!

മധൂര്‍ പഞ്ചായത്ത് ഗണിതോത്സവത്തിന് ഗംഭീര തുടക്കം; എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു

മധൂര്‍ പഞ്ചായത്ത് തല ഗണിതോത്സവത്തിന് ഇന്ന് (വെള്ളി) തുടക്കം കുറിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന Kerala, News, N A nellikkunnu was inagurated a math festival.
മധൂര്‍: (my.kasaragodvartha.com 17.01.2020)  മധൂര്‍ പഞ്ചായത്ത് തല ഗണിതോത്സവത്തിന് ഇന്ന് (വെള്ളി) തുടക്കം കുറിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഗണിതോത്സവം ഉദ്ഘാടനം ചെയ്തു.ജീവിത ചുറ്റുപാടുകള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന  വ്യക്തിക്ക് ഗണിതമൊഴിവാക്കിക്കൊണ്ടുള്ള ഒരു ലോകത്തെ സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗണിതം ഏറ്റവും രസകരമായി പഠിക്കാനും പഠിപ്പിക്കാനുമുള്ള സംവിധാനങ്ങള്‍ ഇത്തരം ഗണിതോത്സവങ്ങള്‍ക്കും  ഗണിത സഹവാസ ക്യാമ്പുകള്‍ക്കുമാകട്ടെയെന്ന് എന്‍.എ. നെല്ലിക്കുന്ന് പറഞ്ഞു.


മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ് അധ്യക്ഷത വഹിച്ചു. മധൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേര്‍സന്‍ പുഷ്പ, ഡയറ്റ് പ്രിന്‍സിപ്പാള്‍ രാമചന്ദ്രന്‍ നായര്‍ , വാര്‍ഡ് മെമ്പര്‍ എം എ മജിദ്, മദര്‍ പിടിഎ പ്രസിഡന്റ് ഷഹര്‍ബാനു, പിടിഎ വൈസ് പ്രസിഡന്റ് അബൂബക്കര്‍ സൈന്‍, എസ്എസ്‌കെ ബ്ലോക്ക് പ്രൊഗ്രാം ഓഫീസര്‍ ടി കാസിം, ജിഎച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ നിഷ ടീച്ചര്‍, വിവിധ സബ്കമ്മിറ്റി ഭാരവാഹികളയ എം കെ ഹാരിസ്,ഷാഫി പാറ, അനന്തകൃഷ്ണ്‍ മാസ്റ്റര്‍, സിഎച്ച്അബൂബക്കര്‍, അസ്ലം പട്‌ല, സൈദ് ഐ എം, ക്ലാരമ്മ ടീച്ചര്‍, പി ടി ഉഷ ടീച്ചര്‍, പ്രദീപ് മാസ്റ്റര്‍, എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.


പിടിഎ പ്രസിഡന്റ് എച്ച് കെ അബ്ദുല്‍ റഹ് മാന്‍ സ്വാഗതവും പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ പ്രശാന്ത് സുന്ദര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

പഞ്ചായത്തിലെ 'സ്‌കൂള്‍ പ്രധാന അധ്യാപകര്‍, രക്ഷാകര്‍തൃപ്രതിനിധികള്‍, സാംസ്‌ക്കാരിക നേതാക്കള്‍ അടക്കം നിരവധിപേര്‍ സംബന്ധിച്ചു. ലോഗോ വിഭാവനം ചെയ്ത ആര്‍ട്ടിസ്റ്റും പട്‌ല ജിഎച്ച് എസ്സ്സിലെ അധ്യാപകനുമായപ്രസാദ് മാസ്റ്റര്‍ക്കും പ്രവേശന കവാട മൊരുക്കിയ സംഘം ക്ലബ്ബിനും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പ്രശംസാപത്രം നല്‍കി.


സംസ്ഥാന  ജില്ലാ കലോത്സവ, പ്രവൃത്തി പരിചയമേളാ പ്രതിഭകളായ പട്‌ലയിലെ വിദ്യാര്‍ഥിനികളെ സെഷനില്‍ ആദരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, N A nellikkunnu was inagurated a math festival.  < !- START disable copy paste -->  

Post a Comment