തളങ്കര: (my.kasargodvartha.com 13.01.2020) തളങ്കരയില്‍ നിന്ന് പുറപ്പെടുന്ന മിക്ക ബസുകളും യാത്രക്കാരെ റെയില്‍വേ സ്‌റ്റേഷന് മുമ്പിലിറക്കി ബുദ്ധിമുട്ടിക്കുന്നതായി വ്യാപക പരാതി. റെയില്‍വേ യാത്രക്കാരെ മാത്രം ലക്ഷ്യംവെച്ച് ട്രെയിന്‍ വരുന്നതുവരെ റെയില്‍വേ സ്റ്റേഷനു മുമ്പില്‍ മണിക്കൂറുകളോളം നിര്‍ത്തിയിടുകയും ബസുകള്‍ക്ക് ആര്‍ ടി ഒ നല്‍കിയ സമയക്രമത്തെ മുഖവിലയ്ക്ക് പോലും എടുക്കാതെയും ട്രിപ്പുകള്‍ ഒഴിവാക്കിയും തളങ്കരയില്‍ നിന്ന് കാസര്‍കോട്ടേക്കുള്ള യാത്രക്കാരെയും വിദ്യാര്‍ത്ഥികളെയും വഴിയില്‍ ഇറക്കുകയും ചെയ്യുന്ന കാഴ്ച പതിവാണ്.
ആരെങ്കിലും പ്രതികരിച്ചാല്‍ അവര്‍ക്കെതിരെ ഭീഷണി മുഴക്കുന്ന ബസ് ജീവനക്കാരുടെ പെരുമാറ്റം സാധാരണക്കാരനായ യാത്രക്കാരന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Complaint against bus employees
< !- START disable copy paste -->