കാസര്‍കോട്:(www.my.kasargodvartha.com 10.01.2020) വിദ്യാഭ്യാസ മേഖകളില്‍ നിറഞ്ഞു നില്‍ക്കുന്ന ആലിയ സ്ഥാപനങ്ങളുടെ വാര്‍ഷികമായ 'മെഹ്ഫില്‍' ജനുവരി 11ന് പരവനടുക്കം ആലിയ ക്യാമ്പസില്‍ നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 4.30ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ആലിയ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഡോ. സി പി ഹബീബ് റഹ് മാന്‍ അധ്യക്ഷത വഹിക്കും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
ഉദ്ഘാടനത്തിനു ശേഷം വിവിധ മേഖലകളില്‍ മികവു തെളിയിച്ചവര്‍ക്കുള്ള അനുമോദനവും കലാപരിപാടികളും നടക്കും. മത ഭൗതിക വിഷയങ്ങളില്‍ സമന്വയിപ്പിച്ച് പുതിയ പഠനരീതിയില്‍ 1941ല്‍ സ്ഥാപിതമായ ആദ്യ ഇസ്ലാമിക കലാലയമായ ആലിയ അറബിക് കോളജില്‍ പ്ലസ്ടു കൊമോഴ്‌സ്, ബി.കോം എന്നിവ ചേര്‍ത്തുള്ള ആറു വര്‍ഷ ഇസ്ലാമിക വിദ്യാഭ്യാസമാണ് ആലിയ ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 1983ല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളും 1991ല്‍ പ്രൈവറ്റ് ഐടിഐയും തുടങ്ങിയെന്നും പി എം ഫൗണ്ടേഷന്റെ നോഡല്‍ ഏജന്‍സിയായ ആലിയ സ്ഥാപനത്തെ തിരഞ്ഞെടുത്തായും അധികൃതര്‍ വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ സി എച്ച് മുഹമ്മദ്, ഡോ. കെ എം ബാലകൃഷ്ണന്‍, നിസാര്‍ പെറുവാട്, ഉദയകുമാര്‍ പെരിയ, കെ പി ഖലീലു റഹ് മാന്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kasargod, News, Aliya Mehfil, Pres Meet, Revenue Minister, E Chandreshekaran, Aliya Mehfil on 11th