Join Whatsapp Group. Join now!

യുഎഇ ദേശീയ ദിനാഘോഷത്തില്‍ വിവിധ പരിപാടികള്‍

യുഎഇ ദേശീയ ദിനം വിവിധ പരിപാടികളോടെയാണ് യുഎഇയിലെങ്ങും ആഘോഷിച്ചത്. സ്വദേശികളും വിദേശികളുമടക്കം Gulf, News, Dubai, KMCC, Shornur, Blood donors kerala, Various events at UAE National Day celebration
ദുബൈ: (my.kasargodvartha.com 03.12.2019) യുഎഇ ദേശീയ ദിനം വിവിധ പരിപാടികളോടെയാണ് യുഎഇയിലെങ്ങും ആഘോഷിച്ചത്. സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് എല്ലായിടത്തും പരിപാടികളില്‍ ഒത്തുചേരുന്നത്.

തെരുവോരങ്ങള്‍ കൊടിതോരണങ്ങളാല്‍ അലങ്കരിച്ചിട്ടുണ്ട്. യുഎഇ മുഴുവന്‍ ദീപാലങ്കാരംകൊണ്ട് നിറഞ്ഞിരിക്കയാണ്. റോഡുകളിലെങ്ങും ആഘോഷത്തിമിര്‍പ്പ്. ഇന്ത്യന്‍ സമൂഹം ഉത്സാഹത്തോടെയാണ് ദേശീയ ദിനാഘോഷത്തില്‍ പങ്കാളികളാകുന്നത്.

മലയാളികളടക്കമുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. യുഎഇ ക്ക് ഉത്സവഛായ പകര്‍ന്നാണ് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സമാപിക്കുക.


ദുബൈ കെ എം സി സിയുടെ 'ഫന്‍ അതസാമിഹ്' ശ്രദ്ധേയമായി

ദുബൈ: യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ എം സി സി സംഘടിപ്പിച്ച 'ഫന്‍ അതസാമിഹ്' ശ്രദ്ധേയമായി. പ്രദര്‍ശന കവാടം ഫൈസല്‍ മലബാര്‍ ഗോള്‍ഡ് ഉദ്ഘാടനം ചെയ്തു.

കല കരുണയാണെന്നും കലയുടെ മാനങ്ങള്‍ സഹിഷ്ണുതയുടെ മാനങ്ങള്‍ കൂടിയാണെന്നും ഇബ്രാഹിം എളേറ്റില്‍ അഭിപ്രായപ്പെട്ടു. സഹിഷ്ണുത വര്‍ഷത്തില്‍ കെ എം സി സിയുടെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത നെല്ലറ ഷംസുദ്ദീന്‍, നാസര്‍ നന്തി എന്നിവര്‍ അഭിപ്രായപ്പെട്ടു.

ഖലീലുല്ല ചെംനാട്, ഹമീദ് പൈക്ക, ഷിനി ഇബ്രാഹിം, ഇശാല്‍ യാസ്മീന്‍, ദിലീഫ് കണ്ണൂര്‍, നദീം മുസ്തഫ എന്നിവര്‍ക്കുള്ള അംഗീകാരപത്രം ചടങ്ങില്‍ വിതരണം ചെയ്തു. ലോക ഗിന്നസ് ബുക്കില്‍ ഇടം നേടിയ വിശുദ്ധ ഖുര്‍ആന്‍ ചടങ്ങില്‍ പ്രധാന ആകര്‍ഷണമായി.

ഹനീഫ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. യൂസഫ് കാരക്കാട്, പി ടി എം ആനക്കര, യൂസഫ് കൂരാറ എന്നിവര്‍ കവിതകള്‍ ആലപിച്ചു. സംസ്ഥാന ജനറല്‍ സക്രട്ടറി മുസ്തഫ വേങ്ങര, ഹംസ തൊട്ടി, ഇബ്രാഹിം മുറിച്ചാണ്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. ശരീഫ് മലബാര്‍ സ്വാഗതവും നിസാര്‍ കൊല്ലം നന്ദിയും പറഞ്ഞു.


ദുബൈ കെ എം സി സി ഷൊര്‍ണൂര്‍ മണ്ഡലം കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദുബൈ: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി ഷൊര്‍ണൂര്‍ മണ്ഡലം കമ്മിറ്റിയും ബ്ലഡ് ഡൊണേഴ്സ് കേരള യുഎഇയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ദുബൈ ലത്തീഫാ ഹോസ്പിറ്റലിലെ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ ദുബൈ കെ എം സി സി നേതാവ് പി കെ അന്‍വര്‍ നഹ, സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി, രഞ്ജിത്, നിതിന്‍, നജീബ് തെയ്യാലിക്കല്‍, അലി ചളവറ, ഇബ്രാഹിം ചളവറ, സലീം പനമണ്ണ, ഷഫീഖ് മടത്തിപറമ്പ്, മന്‍സൂര്‍ പുലാക്കാട്, ഹംസ എ പി, ഷമീര്‍ പറക്കാടന്‍, ഷമീര്‍ പനമണ്ണ, ബഷീര്‍, സൈദ്, ഷൗക്കത്ത്, സിദ്ദീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.



ഇസ്‌ലാമിക് സെന്റര്‍-കെ എം സി സി വാക്കത്തോണില്‍ അണിനിരന്നത് നിരവധി പേര്‍

അബൂദബി: അബൂദബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍, അബൂദബി കെ എം സി സി, സുന്നി സെന്റര്‍ സംഘടനകളുടെ സഹകരണത്തോടെ ഒരുക്കിയ ദേശീയ ദിനാഘോഷ റാലിയില്‍ നിരവധി പേര്‍ കണ്ണികളായി. കോര്‍ണിഷ് ഹില്‍ട്ടന്‍ ഹോട്ടല്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലി രണ്ടര കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് സമാപിച്ചത്.

ചതുര്‍വര്‍ണ പതാകകളും ഷാളുകളും തൊപ്പികളും അണിഞ്ഞ് നടത്തിയ റാലി വീക്ഷിക്കുവാന്‍ റോഡിനിരുവശവും സ്വദേശികളും വിദേശികളുമടക്കം നിരവധി ആളുകള്‍ എത്തിയിരുന്നു. ഉന്നത പോലീസ് മേധാവി സുല്‍ത്താന്‍ സാലെം ഹുമൈദ് സാലെം അല്‍ ബാദിയാണ് റാലി ഫ്‌ളാഗ്ഓഫ് ചെയ്തത്.

ദഫ്മുട്ട്, കോല്‍ക്കളി, ചെണ്ടമേളം, കുട്ടികളുടെ വിവിധ പരിപാടികള്‍ ഉള്‍പ്പെടെയുള്ള നിരവധി കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് റാലി നടത്തിയത്. വനിതാ കെ എം സി സിയുടെ കീഴില്‍ വനിതകളും റാലിയില്‍ അണിനിരന്നു.

അബൂദബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് പി ബാവ ഹാജി, ജനറല്‍ സെക്രട്ടറി എം പി എം റഷീദ്, ട്രഷറര്‍ ഹംസ നടുവില്‍, അബൂദബി കെ എം സി സി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി അഡ്വ. കെ വി മുഹമ്മദ്കുഞ്ഞി, ട്രഷറര്‍ പി കെ അഹമ്മദ് ബല്ലാകടപ്പുറം, സെന്റര്‍ വൈസ് പ്രസിഡന്റ് ടി കെ അബ്ദുസ്സലാം, സുന്നി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല നദ്‌വി, ട്രഷറര്‍ പി കെ കരീം ഹാജി, വൈസ് പ്രസിഡന്റ് അബ്ദുര്‍ റഹ്മാന്‍ തങ്ങള്‍, വാക്കത്തോണ്‍ കോഓഡിനേറ്റര്‍ എം എം നാസര്‍ കാഞ്ഞങ്ങാട്, കെ എം സി സി, സുന്നി സെന്റര്‍ ഭാരവാഹികളായ അസീസ് കാളിയാടന്‍, സി സമീര്‍ തൃക്കരിപ്പൂര്‍, ഇ ടി എം സുനീര്‍, മജീദ് അണ്ണന്‍തൊടി, ഹംസ ഹാജി മാറാക്കര, അസീസ് മുസ്‌ലിയാര്‍, ഹാരിസ് ബാഖവി, അഷ്‌റഫ് വാരം, ആലം മാടായി, സഫീഷ്, കബീര്‍ ഹുദവി, വനിതാ കെ എം സി സി പ്രസിഡന്റ് വഹീദ ഹാരിസ് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.


ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി രക്തദാന ക്യാമ്പ് നടത്തി

ദുബൈ: യുഎഇയുടെ 48ാം ദേശീയ ദിനത്തോടനുബന്ധിച്ച് 'എന്റെ രക്തം പോറ്റുരാജ്യത്തിന്' എന്ന ശീര്‍ഷകത്തില്‍ ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദേര ഹയാത്ത് റീജന്‍സിക്ക് സമീപം സംഘടിപ്പിച്ച ക്യാമ്പില്‍ 150ഓളം പേര്‍ രക്തദാനം നടത്തി. ഈ വര്‍ഷം ഇത് നാലാം തവണയാണ് മണ്ഡലം കമ്മിറ്റി ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ദുബൈ കാസര്‍കോട് ജില്ലാ കെ എം സി സി ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ നേതാക്കളായ ടി ആര്‍ ഹനീഫ്, ഇ ബി അഹ്മദ്, റാഫി പള്ളിപ്പുറം, നൂറുദ്ദീന്‍ സി എച്ച്, യൂസഫ് മുക്കൂട്, മണ്ഡലം ഭാരവാഹികളായ സിദ്ദീഖ് ചൗക്കി, എ കെ കരീം, സുബൈര്‍ അബ്ദുല്ല, അബ്ദുല്ല ബെളിഞ്ചം, ശാഫി ഖാസിവളപ്പ്, സുഹൈല്‍ കോപ്പ, ഉപ്പി കല്ലങ്കൈ, സഫ്വാന്‍ അണങ്കൂര്‍, പഞ്ചായത്ത്, മുനിസിപ്പല്‍ ഭാരവാഹികളായ റഹീം താജ്, സജീദ് വിദ്യാനഗര്‍, ശംസുദ്ദീന്‍ മടത്തില്‍, ഫിറോസ് അടുക്കത്ത്ബയല്‍, കൈന്‍ഡ്‌നെസ്സ് പ്രതിനിധികളായ ശിഹാബ് തെരുവത്ത്, അന്‍വര്‍ വയനാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ദുബൈ കാസര്‍കോട് മണ്ഡലം കെ എം സി സിക്കുള്ള ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ അഭിനന്ദന പത്രം ഡിപാര്‍ട്ട്‌മെന്റ് ഹെഡ് സൂപ്പര്‍വൈസര്‍ സിജി ജോര്‍ജില്‍നിന്നും ഫൈസല്‍ പട്ടേല്‍ ഏറ്റുവാങ്ങി. ദുബൈ കാസര്‍കോട് മണ്ഡലം കെ എം സി സി ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ സത്താര്‍ ആലംപാടി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Gulf, News, Dubai, KMCC, Shornur, Blood donors kerala, Various events at UAE National Day celebration

Post a Comment