Join Whatsapp Group. Join now!

ബേക്കല്‍ കോട്ടയുടെ പ്രതിരൂപം കാണാന്‍ വിദ്യാര്‍ത്ഥികളെത്തി

ബേക്കല്‍ കോട്ടയുടെ പ്രതിരൂപം കാണാന്‍ വിദ്യാര്‍ത്ഥികളെത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി Kerala, News, Bekal Fort, Students, Students visit Sukumaran's home to know about Bekal fort's Model
പള്ളിക്കര: (my.kasargodvartha.com 10.12.2019) ബേക്കല്‍ കോട്ടയുടെ പ്രതിരൂപം കാണാന്‍ വിദ്യാര്‍ത്ഥികളെത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി 'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് കീക്കാന്‍ ആര്‍ആര്‍എം ജിയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചിത്രക്കാരനും പൊതുപ്രവര്‍ത്തകനുമായ സുകുമാരന്‍ പൂച്ചക്കാടിന്റെ വീട്ടിലെത്തിയത്. ചിത്രകലയെ സംബന്ധിച്ചും പൊതുപ്രവര്‍ത്തനത്തെ പറ്റിയും കുട്ടികള്‍ സംവാദം നടത്തി.

വിദ്യാര്‍ത്ഥികളായ അനുഷിക, സനൂഷ, ഋഷികേശ്, അനൂപ്, സച്ചിന്‍ തുടങ്ങി 15 ഓളം വിദ്യാര്‍ത്ഥികളാണ് വീട്ടിലെത്തിയത്. സുകുമരന്റെ ഭാര്യ നിഷിത ടീച്ചര്‍, മക്കളായ സായന്ത്, സൗഗന്ധ് എന്നിവര്‍ കുട്ടികളെ സ്വീകരിച്ചു. സുകുമാരന്‍ പൂച്ചക്കാടിനെ പൂച്ചെണ്ട് നല്‍കി കുട്ടികള്‍ ആദരിച്ചു. വേറിട്ട ഒരു പാട് അനുഭവങ്ങളാണ് ഇത്തരം സന്ദര്‍ശനത്തിലൂടെ ലഭിക്കുന്നതെന്ന് പ്രധാനാദ്ധ്യാപകന്‍ പി. മണികണ്ഠന്‍ പറഞ്ഞു. അധ്യാപകരായ ബി.സീതരാമന്‍, ടി.വി.നിര്‍മ്മല, പി.വി.സുമതി എന്നിവര്‍ക്കൊപ്പമാണ് കൂട്ടികള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.


മുറ്റത്ത് പൂന്തോട്ടത്തില്‍ നിര്‍മ്മിച്ച മിനി ബേക്കല്‍ ഫോര്‍ട്ട് കുട്ടികള്‍ക്ക് കൗതുകമായി. കോട്ടയുടെ മുഴുവന്‍ ഭാഗങ്ങളായ കൊത്തളങ്ങളും, ആയുധപുരയും, ഗസ്റ്റ് ഹൗസും, കടല്‍ സീനുമടക്കം എല്ലാ ഭാഗങ്ങളും ഒറ്റനോട്ടത്തില്‍ കാണുന്ന വിധത്തിലാണ് മണ്‍കട്ടയും, സിമെന്റും മറ്റു വസ്തുക്കളും ചേര്‍ന്ന് കൊണ്ടാണ് 4 വര്‍ഷം മുമ്പ് ബേക്കല്‍ കോട്ടയുടെ മാതൃക നിര്‍മ്മിച്ചത്. നിര്‍മ്മാണ സമയങ്ങളില്‍ ഒരു പാട് പേര്‍ നേരിട്ട് കാണാന്‍ വന്നിരുന്നു. മധുര പലഹാരങ്ങള്‍ കഴിച്ചാണ് കുട്ടികള്‍ മടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Bekal Fort, Students, Students visit Sukumaran's home to know about Bekal fort's Model

Post a Comment