Join Whatsapp Group. Join now!

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍: സര്‍ക്കാര്‍ നടപടി ഗുണഭോക്താക്കള്‍ക്ക് ഇരുട്ടടിയാവുന്നു; വിധവകള്‍ പുനര്‍വിവാഹം കഴിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം ഹാജരാക്കാന്‍ നെട്ടോട്ടം

നിര്‍ധനര്‍ക്ക് ഏറെ സഹായകമായിരുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നതിന് Kerala, News, Kasaragod, Social Security Pension: Government action becomes darkness for beneficiaries
കാസര്‍കോട്: (my.kasargodvartha.com 27.12.2019) നിര്‍ധനര്‍ക്ക് ഏറെ സഹായകമായിരുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നതിന് നിരന്തരമായി വിവിധ നിര്‍ദേശങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍ നടപടി ഗുണഭോക്താക്കള്‍ക്ക് ഇരുട്ടടിയാകുന്നു. വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിധവാ പെന്‍ഷന്‍ വാങ്ങുന്ന 60 വയസ്സിന് താഴെ പ്രായമുള്ളവരും അവിവാഹിത പെന്‍ഷന്‍ വാങ്ങുന്നവരും പുനര്‍വിവാഹം കഴിച്ചിട്ടില്ലെന്ന് ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന പുതിയ നിര്‍ദേശം വന്നത്.

അതേസമയം, മസ്റ്ററിംഗ് നടത്തിയ പലര്‍ക്കും ഇതുവരെ പെന്‍ഷന്‍ ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. ചിലര്‍ക്ക് രണ്ട് മാസത്തെ പെന്‍ഷന്‍ തുകയും ലഭിച്ചുതുടങ്ങിയിട്ടുണ്ട്. പുതിയ നിര്‍ദേശത്തെ തുടര്‍ന്ന് ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രത്തിനായി വിധവകള്‍ പരക്കം പായുകയാണ്. സാക്ഷ്യപത്രം ഹാജരാക്കാത്തവര്‍ക്ക് തുടര്‍ പെന്‍ഷന്‍ ലഭിക്കുകയില്ല.

കുന്നില്‍ സി എച്ച് മുഹമ്മദ് കോയ സ്മാരക വായനശാലയില്‍ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക്ക് സംഘടിപ്പിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫൗസിയ മുഹമ്മദ്, മൊഗ്രാല്‍പുത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ അരവിന്ദന്‍, മാഹിന്‍ കുന്നില്‍, അംസു മേനത്ത്, നൗഷാദ്, ജിഷാദ്, സാക്കിര്‍ ദില്‍ഖുഷ്, ഹിലാല്‍, കെ ബി അബ്ദുല്ലക്കുഞ്ഞി, റഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Social Security Pension: Government action becomes darkness for beneficiaries

Post a Comment