ഷാര്‍ജ: (my.kasargodvartha.com 30.12.2019) ഷാര്‍ജ ഐഎംസിസി അവാര്‍ഡ് ദാനവും കലാവിരുന്നും സംഘടിപ്പിച്ചു. ഐഎംസിസി ഷാര്‍ജ കമ്മിറ്റി ഏര്‍പ്പെടുത്തിയ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുള്ള ജനസേവ 2019 അവാര്‍ഡ് പുന്നക്കന്‍ മുഹമ്മദലി, സീലാന്‍ഡ് മുനീര്‍, സലീം വളപട്ടണം, നാസര്‍ മുഫീദ്, അനീസ് നീര്‍വേലി എന്നിവര്‍ക്ക് സമ്മാനിച്ചു.
അനശ്വര ഗായകന്‍ മുഹമ്മദ് റാഫിയുടെ 95ാം ജന്മദിനത്തോടനുബന്ധിച്ചാണ് ധ്വനി കലാവേദി 'ഓര്‍മകളില്‍ മുഹമ്മദ് റാഫി കൂട്ടുകൂടല്‍ 2019' എന്ന പേരില്‍ കലാവിരുന്നൊരുക്കിയത്.
ഐഎംസിസി ജിസിസി കണ്‍വീനര്‍ ഖാന്‍ പാറയില്‍ ഉദ്ഘാടനം ചെയ്തു. റഷീദ് താനൂര്‍ അധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ പി ജോണ്‍സന്‍, ട്രഷറര്‍ കെ ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് ജാബിര്‍, ജോയിന്റ് ട്രഷറര്‍ ഷാജി കെ ജോണ്‍, ഐഎംസിസി യുഎഇ പ്രസിഡന്റ് കുഞ്ഞാവൂട്ടി ഖാദര്‍ എന്നിവര്‍ അവാര്‍ഡ് വിതരണം ചെയ്തു. താഹിറലി പുറപ്പാട് സ്വാഗതവും മനാഫ് കുന്നില്‍ നന്ദിയും പറഞ്ഞു.
കെ എം കുഞ്ഞി, ജാസിര്‍, ഉമര്‍ പാലക്കാട്, ധ്വനി ചെയര്‍മാന്‍ റഹ്മത്ത്, ട്രഷറര്‍ ഹനീഫ തുരുത്തി, നൗഫല്‍ നടുവട്ടം എന്നിവര്‍ നേതൃത്വം നല്‍കി. ധ്വനി കലാവേദിയിലെ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gulf, News, Sharjah, IMCC, Sharjah IMCC conducted award giving function and cultural program