Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 29-12-2019

കാസര്‍കോടിനൊരിടം കൂട്ടായ്മയുടെ രണ്ടാമത് കാസര്‍കോട് അന്താരാഷ്ട്രാ ചലച്ചിത്രോത്സവം Kerala, News, Nattuvedi, Kasaragod, Film fest, Flower show, Nattuvedi-Nattuvarthamanam 29-12-2019
കാസര്‍കോട് അന്താരാഷ്ട്രാ ചലച്ചിത്രോത്സവം

കാസര്‍കോട്‌ (my.kasargodvartha.com 28.12.2019) കാസര്‍കോടിനൊരിടം കൂട്ടായ്മയുടെ രണ്ടാമത് കാസര്‍കോട് അന്താരാഷ്ട്രാ ചലച്ചിത്രോത്സവം ഫ്രെയിംസ്-19 ഡിസംബര്‍ 29, 30, 31 തീയതികളില്‍ കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 29ന് രാവിലെ 10 മണിക്ക് സംവിധായകന്‍ ശരീഫ് ഈസ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. ആദ്യ ദിനം ഉദ്ഘാടന ചിത്രം 'കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍. ഓപണ്‍ ഫോറം: സിനിമ എന്ന വിള. സ്ലീപ്‌ലെസ്‌ലി യുവേഴ്‌സ്, വിശിഷ്ടാതിഥി: ഗൗതം സൂര്യ. ഓപണ്‍ ഫോറം: കാഴ്ചകളുടെ ഭാഷ. പത്മിനി, ലിറ്റില്‍ ഫോറസ്റ്റ് എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ആഘോഷം


സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ആഘോഷ ഭാഗമായി ഞായറാഴ്ച സ്ഥാനവസ്ത്ര വിതരണം രാവിലെ ഏഴ് മണിക്ക് കുമ്പോല്‍ സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍ നിര്‍വഹിക്കും. 8.30ന് ഹാഫിള് സംഗമം. ഒമ്പത് മണിക്ക് സഅദി സംഗമം. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. 10 മണിക്ക് വുമണ്‍സ് കോളേജ് കെട്ടിടോദ്ഘാടനം, 11 മണിക്ക് ഉലമാ കോണ്‍ഫറന്‍സ്. പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ച് മണിക്ക് സമാപന സമ്മേളനം. ദുബൈ ഔഖാഫ് ഡയറക്ടര്‍ ഡോ. ഉമര്‍ മുഹമ്മദ് ഖത്തീബ് ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.

കാനത്തൂര്‍ നാല്‍വര്‍ ദൈവസ്ഥാന കളിയാട്ട മഹോത്സവം


കാനത്തൂര്‍ നാല്‍വര്‍ ദൈവസ്ഥാന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച രാത്രി ഒമ്പതുമണിക്ക് മഹാഭാരതം മെഗാ ഷോ. ആദ്യ പ്രദര്‍ശനം കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.

ബേക്കല്‍ കോട്ട പുഷ്പമേള


ബേക്കല്‍ കോട്ടയില്‍ നടക്കുന്ന പുഷ്പമേളയോടനുബന്ധിച്ച് ഞായറാഴ്ച വൈകീട്ട്് ആറ് മണി മുതല്‍ സംസ്ഥാന യുവജനോത്സവത്തില്‍ എ ഗ്രേഡ് നേടിയ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍.

എഞ്ചിനീയറിംഗ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം

കേരള എഞ്ചിനീയറിംഗ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ 10 മണിക്ക് മുനിസിപ്പല്‍ വനിതാ ഹാളില്‍ സെമിനാര്‍ സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്യും.

കലാ-ശാസ്ത്ര പ്രതിഭകള്‍ക്ക് കണക്ടിംഗ് പട്‌ലയുടെ ആദരം

ഇക്കഴിഞ്ഞ സ്‌കൂള്‍ കലോത്സവങ്ങളിലും ശാസ്‌ത്രോത്സവത്തിലും ജില്ലാ-സംസ്ഥാനതലത്തില്‍ മികച്ച പ്രകടനവും എ ഗ്രേഡും നേടിയ പട്‌ലയിലെ കലാ-ശാസ്ത്ര പ്രതിഭകളെ കണക്ടിംഗ് പട്‌ല ആദരിക്കുന്നു. ഞായറാഴ്ച രാവിലെ 8.30 ന് പട്‌ല ലൈബ്രറി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയാവും.

യക്ഷഗാന അവതരണം

ബേക്കല്‍ ഗണേശ ശാരദാ മന്ദിരത്തിന്റെ 90ാം വര്‍ഷത്തെ ഏകാഹ ഭജനയുടെ ഭാഗമായി 'ദേവീ മാഹാത്മ്യം' യക്ഷഗാന കഥാഭാഗ അവതരണം ഞായറാഴ്ച ഒമ്പതുമണിക്ക് നടക്കും. രാത്രി എട്ടുമണിക്ക് ചൗക്കിപൂജ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Nattuvedi, Kasaragod, Film fest, Flower show, Nattuvedi-Nattuvarthamanam 29-12-2019

Post a Comment