Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 17-12-2019

ദേശീയ തുളു സെമിനാര്‍ ഡിസംബര്‍ 17, 18 തീയതികളില്‍ കാസര്‍കോട് ലളിതകലാ സദനത്തില്‍ നടക്കും. Kerala, News, Nattuvedi, Kasaragod, Nattuvedi-Nattuvarthamanam 17-12-2019
ദേശീയ തുളു സെമിനാര്‍

കാസര്‍കോട്: (my.kasargodvartha.com 16.12.2019) ദേശീയ തുളു സെമിനാര്‍ ഡിസംബര്‍ 17, 18 തീയതികളില്‍ കാസര്‍കോട് ലളിതകലാ സദനത്തില്‍ നടക്കും. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വൈദ്യുതി മന്ത്രി എം എം മണി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയാകും. കര്‍ണാടക ഫോക്‌ലോര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ചിന്നപ്പ ഗൗഡ മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ട് മണി മുതല്‍ 'കാസര്‍കോട് തുളുവിന്റെ സ്വാധീനം, കാസര്‍കോട് തുളു സാഹിത്യം' എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും.

ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍ കാമ്പയിന്‍

സ്വകാര്യമേഖലയില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കി ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍ കാമ്പയിന്‍ ചൊവ്വാഴ്ച സംഘടിപ്പിക്കും. കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷനിലെ ഹോസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലാണ് കാമ്പയിന്‍ നടത്തുന്നത്. പ്ലസ്ടു യോഗ്യതയുള്ള 18-35 പ്രായമുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം.

പെരുങ്കളിയാട്ടം വരച്ച് വയ്ക്കല്‍ ചടങ്ങ്

പെരിയ കല്യോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട ഉത്സവത്തില്‍ കല്യോട്ട് ഭഗവതിയുടെ കോലധാരിയെ കണ്ടെത്താനുള്ള വരച്ച് വയ്ക്കല്‍ ചടങ്ങ് ചൊവ്വാഴ്ച ഒമ്പതുമണിക്ക് ക്ഷേത്ര സന്നിധിയില്‍.

മേഘമല്‍ഹാര്‍ ഫുഡ് ആന്‍ഡ് കള്‍ചറല്‍ ഫെസ്റ്റ്

നുള്ളിപ്പാടി ഹുബാഷിക സ്റ്റേഡിയത്തില്‍ മേഘമല്‍ഹാര്‍ ഫുഡ് ആന്‍ഡ് കള്‍ചറല്‍ ഫെസ്റ്റ്. നാടന്‍ പാട്ടുകളെ ജനപ്രിയ സംഗീതത്തിനൊപ്പം മുഖ്യധാരാ വേദികളില്‍ കൊണ്ടുവന്ന് നാടന്‍ പാട്ടിന് സ്വന്തമായ വിലാസമുണ്ടാക്കിയ നാടന്‍പാട്ട് സംഘങ്ങളില്‍ മുന്നേ നടന്നവരാണ് കരിന്തലക്കൂട്ടം. കരിന്തലക്കൂട്ടം എന്ന വാക്കിനര്‍ത്ഥം തലമുറകള്‍ എന്നാണ്. വാമൊഴിപ്പാട്ടുകളുടെ നിസ്തുലവും നിര്‍മലവുമായ സൗന്ദര്യം കരിന്തലക്കൂട്ടത്തിന്റെ പാട്ടുകള്‍ സൂക്ഷിക്കുന്നു.

മേഘമല്‍ഹാറിന്റെ ആറാമത് രാവില്‍ നാടന്‍ പാട്ടുകളുടെ, അനുഷ്ഠാന കലകളുടെ വശ്യസൗന്ദര്യവുമായി കരിന്തലക്കൂട്ടം എത്തുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Nattuvedi, Kasaragod, Nattuvedi-Nattuvarthamanam 17-12-2019

Post a Comment