Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 16-12-2019

കാസര്‍കോട്ടെ സാമൂഹിക സാംസ്‌കാരിക സാഹിത്യ സ്പന്ദനങ്ങളില്‍ സ്വന്തം Kerala, News, Nattuvedhi Nattu varthamanam 16.12.2019
കെ എം അഹ്മദ് ഓര്‍മ

കാസര്‍കോട്: (my.kasargodvartha.com 15.12.2019)
കാസര്‍കോട്ടെ സാമൂഹിക സാംസ്‌കാരിക സാഹിത്യ സ്പന്ദനങ്ങളില്‍ സ്വന്തം വിരലടയാളം പതിപ്പിച്ച കെ എം അഹ്മദ് മാഷുടെ അനുസ്മരണം കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച 3.30മണിക്ക് സിറ്റിടവര്‍ ഹാളില്‍ നടക്കും. എഴുത്തുകാരനും പ്രഭാഷകനുമായ നൗഷാദ് ആരീക്കോട് ഉദ്ഘാടനം ചെയ്യും. പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ എം വി ബെന്നി അനുസ്മരണ പ്രഭാഷണം നടത്തും.

കെഎസ്എഫ്ഇ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം

കാസര്‍കോട്: കെഎസ്എഫ്ഇ നവീകരിച്ച കാസര്‍കോട് ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച പകല്‍ 12 മണിക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സെഞ്ച്വറി പാര്‍ക്കില്‍ വെച്ച് എം ഡി എ പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്യും.

മേഘമല്‍ഹാര്‍ ഫുഡ് ആന്‍ഡ് കള്‍ചറല്‍ ഫെസ്റ്റ്


നുള്ളിപ്പാടി ഹുബാഷിക സ്റ്റേഡിയത്തില്‍ മേഘമല്‍ഹാര്‍ ഫുഡ് ആന്‍ഡ് കള്‍ചറല്‍ ഫെസ്റ്റ്. വൈകീട്ട് ഏഴുമണിക്ക് സിത്താര കൃഷ്ണകുമാറിന്റെ സംഗീത വിരുന്ന്.

മലബാറിക്കസ് എന്ന സംഗീത ബാന്‍ഡാണ് പരിപാടി അവതരിപ്പിക്കുന്നത്. സിതാര കൃഷ്ണകുമാറിന് ഏനുണ്ടോ ടീ അമ്പിളിച്ചന്തം എന്ന ഗാനത്തിന് 2012ല്‍ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 2017ലും സംസ്ഥാന അവാര്‍ഡ് ലഭിച്ചു. നാടന്‍ പാട്ടുകള്‍ക്ക് പുതുജീവന്‍ നല്‍കിയ ഗായികയാണ്. ഗാന ഗന്ധര്‍വന്‍, ചോല എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Nattuvedhi Nattu varthamanam 16.12.2019

Post a Comment