Join Whatsapp Group. Join now!

എംഎസ്എഫ് ചരിത്ര സെമിനാര്‍ നടത്തി

'ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്' എന്ന പ്രമേയത്തില്‍ ഡിസംബര്‍ 20 മുതല്‍ 23 വരെ കോഴിക്കോട് നടക്കുന്ന Kerala, News, Kasaragod, MSF, Muslim league, MSF conducted a History Seminar
കാസര്‍കോട്: (my.kasargodvartha.com 11.12.2019) 'ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്' എന്ന പ്രമേയത്തില്‍ ഡിസംബര്‍ 20 മുതല്‍ 23 വരെ കോഴിക്കോട് നടക്കുന്ന എം എസ് എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'മാലിക്ദീനാര്‍ സഹിഷ്ണുതയുടെ സന്ദേശവാഹകര്‍' എന്ന വിഷയത്തില്‍ എംഎസ്എഫ് ജില്ലാ കമ്മിറ്റി ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു. കാസര്‍കോട് ടി എ ഇബ്രാഹിം സ്മാരക ഹാളില്‍ മുസ്ലിംലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടി ഇ അബ്ദുല്ല സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ഡോ. സി ബാലന്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി.

മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ്മാന്‍, എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, ഹരിത ജില്ലാ പ്രസിഡന്റ് ഷാഹിദ റാഷിദ്, ആബിദ് ആറങ്ങാടി, സി ഐ എ ഹമീദ്, കബീര്‍ ചെര്‍ക്കള, മുസ്തഫ മച്ചിനടുക്കം, അസറുദ്ദീന്‍ മണിയനോടി, റംഷീദ് തോയമ്മല്‍, സിദ്ദീഖ് മഞ്ചേശ്വര്‍, സലാം ബെളിഞ്ചം, അഷ്‌റഫ് ബോവിക്കാനം, സയ്യിദ് താഹ തങ്ങള്‍, സവാദ് അംഗടിമുഗര്‍, റഫീഖ് വിദ്യാനഗര്‍, ജംഷീദ് ചിത്താരി, സാലി എന്നിവര്‍ സംസാരിച്ചു എം എ നജീബ് മോഡറേറ്ററായി. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, MSF, Muslim league, MSF conducted a History Seminar

Post a Comment