Join Whatsapp Group. Join now!

കെഎംസിസി ജിസിസി ബെളിഞ്ചം ഭാരവാഹികള്‍

ജിസിസിയിലെ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ബെളിഞ്ചം സ്വദേശികളായ മുസ്ലീംലീഗിന്റെയും പോഷക സംഘടനകളുടെയും Gulf, News, Dubai, KMCC, Abudhabi, Kumbadaje, KMCC GCC Belinjam office bearers
ദുബൈ: (my.kasargodvartha.com 17.12.2019) ജിസിസിയിലെ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ബെളിഞ്ചം സ്വദേശികളായ മുസ്ലീംലീഗിന്റെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് കെഎംസിസി ജിസിസി ബെളിഞ്ചം യൂണിറ്റ് രൂപീകരിച്ചു.

ദുബൈ-കാസര്‍കോട് മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് അബ്ദുല്ല അലാബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ സംഗമം ദുബൈ കുമ്പഡാജെ കെഎംസിസി വൈസ് പ്രസിഡന്റ് ഇബ്രാഹിം പള്ളം ഉദ്ഘാടനം ചെയ്തു. മുസ്ലീംലീഗ് നേതാവ് ഹമീദ് പൊസോളി, മുസ്ലീംലീഗ് കുമ്പഡാജെ പഞ്ചായത്ത് സെക്രട്ടറി നൂറുദ്ദീന്‍ ബെളിഞ്ചം എന്നിവര്‍ വിഷയാവതരണം നടത്തി. അബ്ദുല്ലത്തീഫ് നടുമലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സംഗമത്തില്‍ ഇ പി ഒസാമത്ത് ഖിറാഅത്ത് നടത്തി.


കെഎംസിസിയുടെ മുതിര്‍ന്ന നേതാക്കളായ അബ്ദുല്ല കൊട്ടാരി, അബ്ദുല്‍ഖാദര്‍ അലാബി, ഉമ്മര്‍ കേള്‍മാര്‍, എന്‍ എച്ച് അബ്ദുല്ല, ബി എന്‍ റസാഖ്, മുനീര്‍ കര്‍ക്കടഗോളി, ഖാദര്‍ പൊയില്‍, മുഹമ്മദ് കൊട്ടാരി, ബഷീര്‍ നീര്‍മൂല, ജമാല്‍ ബെളിഞ്ചം, ഇബ്രാഹിം പുളിന്റടി തുടങ്ങിയവര്‍ സംസാരിച്ചു. എ അബ്ദുല്ലത്തീഫ് നെല്ലിത്തടുക്കം അവലോകനം നടത്തി. അബൂദബി-കുമ്പഡാജെ കെഎംസിസി ജനറല്‍ സെക്രട്ടറി ബഷീര്‍ പാലകം സ്വാഗതവും ദുബൈ-കുമ്പഡാജെ കെഎംസിസി സെക്രട്ടറി ബി കെ ശിഹാബ് നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: ബഷീര്‍ ചെമ്പ്രമജല്‍ (പ്രസിഡന്റ്), ബി എന്‍ അഷ്‌റഫ്, അഷ്‌റഫ് ബനത്തടി, സിദ്ദീഖ് ഗണ്ഡിത്തടുക്ക, അഷ്‌റഫ് പാലകം (വൈസ് പ്രസിഡന്റുമാര്‍), ജാഫര്‍ നീര്‍മൂല (ജനറല്‍ സെക്രട്ടറി), സിദ്ദീഖ് കുമ്പക്കണ്ടം (ഓര്‍ഗനൈസിംഗ് സെക്രട്ടറി), അബ്ദുല്‍ഖാദര്‍ ദര്‍ഘാസ്, സാദിഖ് തോട്ടം, ഗഫൂര്‍ ബൈരമൂല, ശംസുദ്ദീന്‍ ബി എന്‍, അഷ്‌റഫ് കേള്‍മാര്‍ (സെക്രട്ടറിമാര്‍), ഇ പി ഒസാമത്ത് (ട്രഷറര്‍).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Gulf, News, Dubai, KMCC, Abudhabi, Kumbadaje, KMCC GCC Belinjam office bearers

Post a Comment