കാസര്‍കോട്: (my.kasargodvartha.com 12.12.2019) തറക്കല്ലിട്ട് ആറ് വര്‍ഷം പിന്നിട്ടിട്ടും മെഡിക്കല്‍ കോളേജിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാതെ വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ഇഴയല്‍ സമരം നടത്തും. രാവിലെ 10 മണിക്ക് ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് പരിസരത്താണ് സമരം സംഘടിപ്പിക്കുന്നത്.
കാസര്‍കോടിന്റെ സ്വപ്ന പദ്ധതിയായ മെഡിക്കല്‍ കോളേജ് അക്കാദമിക് കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായെങ്കിലും ആശുപത്രി കെട്ടിടത്തിന്റെ പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണ്. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ഹോസ്റ്റല്‍, ലൈബ്രറി, മീറ്റിംഗ് ഹാള്‍, മാലിന്യ സംസ്‌കരണം, വൈദ്യുതി തുടങ്ങിയവക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ഇതുവരെ ലഭിച്ചിട്ടില്ല. 135 കോടി രൂപയുടെ എസ്റ്റിമേറ്റ് നിര്‍മാണ ഏജന്‍സിയായ കിറ്റ്‌കോ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്.
സമരത്തില്‍ മുഴുവന്‍ നാട്ടുകാരും അണിനിരക്കണമെന്ന് സമരസമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട്, കണ്‍വീനര്‍ എ കെ ശ്യാംപ്രസാദ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Kasargod Govt Medical college: a strike of Janakeeya Samara Samithi will be on Saturdays