Join Whatsapp Group. Join now!

ഇബ്രാഹിം മൊഗ്രാലിന് 'ഇശല്‍ പ്രതിഭാ' അവാര്‍ഡ് സമ്മാനിച്ചു

കേരള സാംസ്‌കാരിക പരിഷത്ത് സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ 'ഇശല്‍ പ്രതിഭാ' അവാര്‍ഡ് ഇ എം ഇബ്രാഹിം മൊഗ്രാലിന് സമ്മാനിച്ചു. Kerala, News, Kasaragod, Kerala Samskarika parishath, Ibrahim Mogral awarded Ishal prathibha
കാസര്‍കോട്: (my.kasargodvartha.com 23.12.2019) കേരള സാംസ്‌കാരിക പരിഷത്ത് സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ 'ഇശല്‍ പ്രതിഭാ' അവാര്‍ഡ് ഇ എം ഇബ്രാഹിം മൊഗ്രാലിന് സമ്മാനിച്ചു. കേരളത്തിലെ കലാകാരന്മാരെ ഒരുമിപ്പിച്ച് മാനവ സൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍ നടത്തുന്ന വേറിട്ട പ്രവര്‍ത്തനം മുന്‍നിര്‍ത്തിയാണ് ഇബ്രാഹിമിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. മഞ്ചേരി പുല്‍പ്പറ്റ തോട്ടക്കാട് കേരള സാംസ്‌കാരിക പരിഷത്ത് സംഘടിപ്പിച്ച ഇശല്‍ കലാസാഹിതി 'മുശായിറ'യിലാണ് അവാര്‍ഡ് സമ്മാനിച്ചത്.

ഇ എം ഇബ്രാഹിം പ്രമുഖ ഇശല്‍ കലാകാരനും സംഘാടകനുമാണ്. കേരള കലാ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ 2020 മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെ തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് വരെ നടത്തുന്ന മാനവ സൗഹാര്‍ദ സംഗീതയാത്രയുടെ മുഖ്യ സംഘാടകരിലൊരാള്‍ കൂടിയാണ് ഇബ്രാഹിം. ഇതുകൂടി പരിഗണിച്ചാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്.

ചടങ്ങ് മുന്‍ മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇശല്‍ കലാസാഹിതി ജില്ലാ പ്രസിഡണ്ട് ബഷീര്‍ തോട്ടക്കാട് അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ശരീഫ്, അറബി -മലയാള സാഹിത്യ നിരൂപകന്‍ ഫൈസല്‍ എളേറ്റില്‍, ഒ എം കരുവാരക്കുണ്ട്, സിനിമ പിന്നണി ഗായകന്‍ നൗഷാദ് ബാബു കൊല്ലം, സാംസ്‌കാരിക പരിഷത്ത് കാസര്‍കോട് ജില്ലാ പ്രസിഡന്റ് മൂസ പാട്ടില്ലത്ത്, സിതാര, ആര്‍ കെ രാധാകൃഷ്ണന്‍ പൂവത്തിക്കല്‍, സിദാന്‍, ഇസ്മായില്‍ പുല്‍പ്പറ്റ, ഷാഹുല്‍ഹമീദ് തഞ്ചാരി, സി ഇന്ദര്‍, കുഞ്ഞാപ്പ റഹ്മാന്‍, പേരൂര്‍ മുഹമ്മദ് ഹാജി തുടങ്ങി നിരവധി കലാകാരന്മാരും കലാ-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ നായകരും നേതാക്കളും സംബന്ധിച്ചു.

സാംസ്‌കാരിക പരിഷത്ത് ജില്ലാ പ്രസിഡന്റ് ഷാനവാസ് സ്വാഗതവും കെ ശരീഫ് നന്ദിയും പറഞ്ഞു.

ചടങ്ങില്‍ രാജ്യസ്‌നേഹ ജീവാര്‍പ്പണ പ്രതിജ്ഞയും കലാവിരുന്നും നടന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Kerala Samskarika parishath, Ibrahim Mogral awarded Ishal prathibha  

Post a Comment