പെരിയ: (my.kasargodvartha.com 15.12.2019) ജില്ലാതല കേരളോത്സവത്തില്‍ ഫുട്‌ബോള്‍ മത്സരത്തില്‍ യഫാ തായലങ്ങാടി ജേതാക്കളായി. കാസര്‍കോട് നഗരസഭയെ പ്രതിനിധീകരിച്ചാണ് യഫാ തായലങ്ങാടി കളത്തിലിറങ്ങിയത്. ഫൈനലില്‍ കാസര്‍കോട് ബ്ലോക്കിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയാണ് യഫ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയത്.
പെരിയ നവോദയ സ്‌കൂളില്‍ നടന്ന മത്സരത്തില്‍ ഗോളി ഷറഫുദ്ദീന്റെ മിന്നും പ്രകടനമാണ് യഫയുടെ വിജയം എളുപ്പമാക്കിയത്. ടൂര്‍ണമെന്റില്‍ മികച്ച ഗോള്‍ കീപ്പറായി ഷറഫുദ്ദീനെയും മികച്ച സ്റ്റോപ്പറായി സഹീര്‍ അബ്ബാസിനെയും മികച്ച ഫോര്‍വേഡായി ഷിബിലിയെയും തിരഞ്ഞെടുത്തു.

Keywords: Kerala, News, Sports, Dist Keralotsavam: Yafa Thayalangadi won in football