Join Whatsapp Group. Join now!

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇശല്‍ ഗ്രാമത്തില്‍ പാടിയും വരച്ചും പ്രതിഷേധ കൂട്ടായ്മ

ക്രിസ്മസ് സായാഹ്നത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചിത്രം വരച്ചും പാട്ട് പാടിയും പ്രതിഷേധിച്ച് ഇശല്‍ ഗ്രാമം. News, Kerala, CAA protest against CAA in Ishal gramam
കുമ്പള: (my.kasargodvartha.com 26.12.2019) ക്രിസ്മസ് സായാഹ്നത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചിത്രം വരച്ചും പാട്ട് പാടിയും പ്രതിഷേധിച്ച് ഇശല്‍ ഗ്രാമം. എംഎസ് മൊഗ്രാല്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിലാണ് മൊഗ്രാലില്‍ സര്‍ഗാത്മക പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചത്. സുസ്ന സിദ്ദീഖും കൂട്ടുകാരികളും ചിത്രം വരച്ചും ടി കെ അന്‍വര്‍ മാസ്റ്ററിന്റെ നേതൃത്വത്തില്‍ പാട്ട് പാടിയും ലത്തീഫ് കുമ്പളയുടെ താളാത്മകമായ ആസാദി മുദ്രാവാക്യങ്ങള്‍ ഏറ്റു വിളിച്ചും സാംസ്‌കാരിക പ്രവര്‍ത്തകര്‍ അവരുടെ വിയോജിപ്പിന് പ്രതിഷേധ ആവിഷ്‌കാരം നല്‍കി.


റിട്ട. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ നിസാര്‍ പെറുവാട് അധ്യക്ഷത വഹിച്ചു. ലൈബ്രറി കോ - ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജി രത്‌നാകര ഉദ്ഘാടനം ചെയ്തു. കൊങ്കണ്‍ റയില്‍വേ മുന്‍ യുസിസി മെമ്പര്‍ സിദ്ദിഖ് അലി മൊഗ്രാല്‍, കാസറഗോഡ് സാഹിത്യ വേദി സെക്രട്ടറി അഷ്റഫലി ചേരങ്കൈ, കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് ലത്തീഫ് ഉളുവാര്‍, റിട്ട. എഇഒ കെ ടി വിജയന്‍, റിട്ട. ഹെഡ്മാസ്റ്റര്‍ എം മാഹിന്‍, റാഷിദ് മൊഗ്രാല്‍, നഫീസത്ത് ലിദ, ഹമീദ് കാവില്‍, മൂസ മൊഗ്രാല്‍, ലത്തീഫ് കുമ്പള, യു എം അമീന്‍, ഫാതിമത്ത് ഷിസ, ഇ എം ഇബ്രാഹിം, ജാഫര്‍ സാദിഖ് ടി കെ, മുഹമ്മദ് സ്മാര്‍ട്ട്, കെ മുഹമ്മദ് കുഞ്ഞി, ഇക്ബാല്‍ മൊഗ്രാല്‍, അര്‍ഷാദ് മൊഗ്രാല്‍, റിയാസ് മൊഗ്രാല്‍ എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് സിദ്ദിഖ് റഹ്മാന്‍ സ്വാഗതവും സെക്രട്ടറി നുഅമാന്‍ എംഎം നന്ദിയും പറഞ്ഞു.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, CAA protest against CAA in Ishal gramam

Post a Comment