Join Whatsapp Group. Join now!

ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ്: ഹനുമാന്‍ ജിം ജേതാക്കള്‍

ജില്ലാ ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിറ്റ്നസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സന്ധ്യാരാഗം Kerala, News, Kasaragod, Bodybuilding Championship: Hanuman Gym Winners
കാസര്‍കോട്: (my.kasargodvartha.com 22.12.2019) ജില്ലാ ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിറ്റ്നസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാതല ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഹനുമാന്‍ ജിം കാഞ്ഞങ്ങാട് ജേതാക്കളായി. ലയണ്‍സ് ജിം കാഞ്ഞങ്ങാട് രണ്ടാം സ്ഥാനവും ലൈഫ് ലൈന്‍ മൂലക്കണ്ടം മൂന്നാംസ്ഥാനവും നേടി.

സീനിയര്‍ വിഭാഗം മിസ്റ്റര്‍ കാസര്‍കോടായി ലികേഷ് (ഹനുമാന്‍ ജിം, കാഞ്ഞങ്ങാട്) തെരഞ്ഞെടുക്കപ്പെട്ടു. ജൂനിയര്‍ മിസ്റ്റര്‍ കാസര്‍കോടായി അശ്വിനും (മൈ ജിം കാഞ്ഞങ്ങാട്), സബ്ജൂനിയര്‍ മിസ്റ്റര്‍ കാസര്‍കോടായി സഞ്ജയും (ഫിറ്റ്നസ് പ്ലാനെറ്റ് പെരിയ), മാസ്റ്റേഴ്സ് മിസ്റ്റര്‍ കാസര്‍കോടായി രമേശനും (ലൈഫ് ജിം കാഞ്ഞങ്ങാട്), മോഡേണ്‍ ഫിസിക് മിസ്റ്റര്‍ കാസര്‍കോടായി ശിവരാജും (ഹനുമാന്‍ ജിം കാഞ്ഞങ്ങാട്) തെരഞ്ഞെടുക്കപ്പെട്ടു.

ജേതാക്കള്‍ക്കുള്ള സമ്മാനദാനം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വ്വഹിച്ചു. ചാമ്പ്യന്‍ഷിപ്പ് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബാബു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ടി എ ഷാഫി അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍, ഇന്റര്‍നാഷണല്‍ ഫിറ്റ്നസ് മോഡല്‍ സിദ്ദിഖ് ഖാന്‍ ജെ, മിസ്റ്റര്‍ കേരള 2018 വിന്നറും ഫിറ്റ്നസ് മോഡലുമായ ആനന്ദ് വര്‍ഗീസ് എന്നിവര്‍ മുഖ്യാതിഥികളായി.

വ്യവസായി യഹ്യ തളങ്കര, ഹുസൂര്‍ ശിരസ്തദാര്‍ നാരായണന്‍, അര്‍ജുന അവാര്‍ഡ് ജേതാവ് ടി വി പോളി, നാഷണല്‍ മെഡലിസ്റ്റ് എന്‍ കെ കൃഷ്ണകുമാര്‍, ഉദയകുമാര്‍ എം, സി എല്‍ ഹമീദ്, അസീസ് കടപ്പുറം, ടി വി കൃഷ്ണന്‍, നാരായണന്‍ എന്നിവര്‍ സംസാരിച്ചു. കെ ചന്ദ്രശേഖര, ശിഫാനി മുജീബ്, സാഗര്‍ അച്ചേരി, ജാസിം വോളിബോള്‍, മുഹമ്മദ് ഇജാസ് എന്നിവരെ ആദരിച്ചു. എക്കാല്‍ രാജന്‍ സ്വാഗതവും ജാസിം വോളിബോള്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Bodybuilding Championship: Hanuman Gym Winners

Post a Comment