ഇരിയണ്ണി: (my.kasargodvartha.com 15.11.2019) കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടോടിനൃത്തത്തില്‍ ശ്രീഷ്ണു സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. കക്കാട്ട് ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് നൃത്തയിനങ്ങളില്‍ ശ്രീഷ്ണു സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും സംസ്ഥാനത്ത് എ ഗ്രേഡ് ആയിരുന്നു. കഴിഞ്ഞ തവണ ഭരതനാട്യം, കുച്ചുപ്പുടി എന്നിവയിലാണ് സംസ്ഥാനതലത്തില്‍ മത്സരിച്ചത്. എന്നാല്‍ ഇത്തവണ ഭരതനാട്യം, കുച്ചുപ്പുടി എന്നീയിനങ്ങളില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്.
നീലേശ്വരം നൂപുരധ്വനി നൃത്തവിദ്യാലയത്തില്‍ രാജു മാസ്റ്ററുടെ കീഴില്‍ എട്ട് വര്‍ഷമായി നൃത്തം പഠിച്ചുവരികയാണ്. ഗംഗാധരന്‍ - ഉഷ ദമ്പതികളുടെ മകനാണ്.
നീലേശ്വരം നൂപുരധ്വനി നൃത്തവിദ്യാലയത്തില്‍ രാജു മാസ്റ്ററുടെ കീഴില്‍ എട്ട് വര്‍ഷമായി നൃത്തം പഠിച്ചുവരികയാണ്. ഗംഗാധരന്‍ - ഉഷ ദമ്പതികളുടെ മകനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
< !- START disable copy paste -->