Kerala

Gulf

Chalanam

Obituary

Video News

രാഷ്ട്രപിതാവിന്റെ ജീവിതവും ആശയങ്ങളും വരുംതലമുറകളിലേക്ക് പകര്‍ന്നു നല്‍കണമെന്ന് കെ എം ഷാജി എം എല്‍ എ

ദുബൈ: (my.kasargodvartha.com 18.11.2019) രാഷ്ട്രപിതാവിന്റെ ജീവിതവും ആശയങ്ങളും വരുംതലമുറകളിലേക്ക് പകര്‍ന്നു നല്‍കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എം എല്‍ എ പറഞ്ഞു. ഫാസിസത്തിന്റെ പുതിയ മുഖം രാഷ്ട്രപിതാവിനെ ഇല്ലാതാക്കുക എന്നതാണ്. മഹാത്മജിയുടെ ജനാധിപത്യത്തെക്കുറിച്ചും മതേതര ഭാരതത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടും നിലപാടും ഫാസിസത്തിനെതിരെയുള്ള മറുമരുന്നാണെന്ന് അദ്ദേഹം പറഞ്ഞു. ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തഫാന്‍ 2019 നേതൃപരിശീലന ക്യാമ്പിനോടനുബന്ധിച്ച് ദുബൈ ശബാബ് അല്‍ അഹ്‌ലി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മതേതരത്വത്തിന്റെ കോട്ട പടുത്തുയര്‍ത്തി മഞ്ചേശ്വരത്ത് ഫാസിസത്തെ വേലിക്കു പുറത്ത് നിര്‍ത്തിയ മഞ്ചേശ്വരത്തെയും കാസര്‍കോട് ജില്ലയിലെയും മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. കേവലം 89 വോട്ടിന്റെ ഭൂരിപക്ഷം മാത്രം ലഭിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പില്‍നിന്നും ഉള്‍ക്കൊണ്ട പാഠമാണ് എണ്ണായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ സഹായിച്ചത്.

ഫാസിസത്തിനെതിരെ പൊരുതുന്നു എന്നവകാശപ്പെടുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി മഞ്ചേശ്വരത്ത് ലക്ഷ്യമിട്ടത് ഹിന്ദു വോട്ടുകള്‍ നേടാനായിരുന്നില്ല, മറിച്ച്, മുസ്‌ലിം വോട്ടര്‍മാരില്‍ വിഭാഗീയത ഉണ്ടാക്കി മുതലെടുപ്പ് നടത്താനാണ് അവര്‍ ശ്രമിച്ചതെന്നും കെ എം ഷാജി എം എല്‍ എ പറഞ്ഞു.

ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ചന്ദ്രിക ഡയറക്ടര്‍ പി എ ഇബ്രാഹിം ഹാജി, യു എ ഇ കെ എം സി സി ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍, കാസര്‍കോട് ജില്ലാ മുസ്‌ലിംലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ഹുെൈസനാര്‍ ഹാജി എടച്ചാക്കൈ, മുസ്തഫ വേങ്ങര, ഹംസ തൊട്ടി, ഹനീഫ ചെര്‍ക്കളം, എം എ മുഹമ്മദ് കുഞ്ഞി, അഡ്വ. ഇബ്രാഹിം ഖലീല്‍, ഇബ്രാഹിം ചെര്‍ക്കള, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ്, പി ബി ഷഫീഖ്, ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ ട്രഷറര്‍ ഹനീഫ് ടി ആര്‍ മേല്‍പറമ്പ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ഹസൈനാര്‍ തോട്ടുംഭാഗം തുടങ്ങിയവര്‍ സംസാരിച്ചു.

റാഫി പള്ളിപ്പുറം പ്രതിജ്ഞ ചെല്ലിക്കൊടുത്തു അബ്ദുര്‍ റഹ്മാന്‍ ബീച്ചാരക്കടവ് ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും സലാം തട്ടാനിച്ചേരി നന്ദിയും പറഞ്ഞു.

മഹ്മൂദ് ഹാജി പൈവളിഗെ, ജമാല്‍ ബൈത്താന്‍, എം ഇ എസ് മുഹമ്മദ്, ടി കെ സി അബ്ദുല്‍ഖാദര്‍ ഹാജി, സ്പിക് അബ്ദുല്ല, മഹ്മൂദ് ഹാജി പൈവളിഗെ, റഷീദ് ഹാജി കല്ലിങ്കല്‍, ഇ ബി അഹ്മദ് ചെടേക്കല്‍, യൂസഫ് മുക്കൂട്, സെക്രട്ടറിമാരായ ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍, മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, ഹനീഫ് ബാവ, ഒ ടി മുനീര്‍, ഡോ. ഇസ്മായില്‍, പി ഡി നൂറുദ്ദീന്‍, ഷെബീര്‍ കീഴൂര്‍, ഷാജഹാന്‍ കാഞ്ഞങ്ങാട്, ഷബീര്‍ കൈതക്കാട്, ഇബ്രാഹിം ബേരികെ, സത്താര്‍ ആലമ്പാടി, ശരീഫ് ചന്തേര, സിദ്ദീഖ് ചൗക്കി, ഷംസീര്‍ അടൂര്‍, റഷീദ് ആവിയില്‍, സലാം മാവിലാടം തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Gulf, News, Dubai, Muslim League, KM Shaji said that the life and ideas of Mahathma Gandhi should be passed on to the next generation

Web Desk Hub

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive