കാസര്‍കോട്: (my.kasargodvartha.com 01.11.2019) കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് (ഗകഘഋ ) കേരളത്തിലെ ഷോപ്‌സ് ആന്‍ഡ് കൊമേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്ക് നല്‍കുന്ന ഏകദിന ശില്പ ശാലയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 4ന്. കാസര്‍കോട് സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ കെ അനന്ത ഗോപന്‍ ഉദ്ഘാടന കര്‍മം നിര്‍വഹിക്കും.
പരിശീലന പരിപാടിയില്‍ ജില്ലയിലെ തെരഞ്ഞെടുത്ത തൊഴിലാളി അംഗങ്ങള്‍ പങ്കടുക്കും. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവിധ ക്ഷേമ പദ്ധതികളെ കുറിച്ചും തൊഴില്‍ മേഖലയിലെ സൗഹാര്‍ദ സേവന രീതികളെ കുറിച്ചും വിദഗ്ദര്‍ ക്ലാസ്സ് നല്‍കും.

Keywords: News, Kerala, kerala shops and comercial establishment board members workshop