ഇരിയണ്ണി: (my.kasargodvartha.com 14.11.2019) ഹൈസ്‌കൂള്‍ വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിനിടെ ആവേശത്തില്‍ ഉലക്ക കൊണ്ട് കുത്തി പ്രകടനം മുന്നേറിയപ്പോള്‍ സ്റ്റേജില്‍ ക്രമീകരിച്ചിരുന്ന മൈക്ക് ഒടിഞ്ഞുതൂങ്ങി. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ രീതിയില്‍ മത്സരിക്കാന്‍ കഴിഞ്ഞില്ലെന്ന് ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. കണ്ണീരോടെയും പ്രതിഷേധത്തോടെയുമാണ് അവര്‍ വിധിയെ കുറിച്ച് പ്രതികരിച്ചത്.
സ്റ്റേജ് ക്രമീകരണത്തിലെ അപാകതയാണ് ശരിയായ രീതിയില്‍ വഞ്ചിപ്പാട്ട് അവതരിപ്പിക്കാന്‍ തടസമായതെന്ന് മത്സരാര്‍ത്ഥികള്‍ പറഞ്ഞു. ആറന്മുള, കുട്ടനാടന്‍, വേച്ചുപാട്ട് എന്നിങ്ങനെ മൂന്ന് ശൈലിയിലാണ് വഞ്ചിപ്പാട്ട് അവതരിപ്പിക്കാറുള്ളത്. ഇതില്‍ ആറന്മുള ശൈലിയില്‍ വഞ്ചിപ്പാട്ടിന് ഉലക്ക കുത്തിയുള്ള അവതരണമില്ല. എന്നാല്‍ കുട്ടനാടന്‍ ശൈലിയില്‍ തുടക്കം മുതല്‍ ഉലക്ക കുത്തിയുള്ള പാട്ടാണ്. കുട്ടനാടന്‍ ശൈലിയില്‍ വഞ്ചിപ്പാട്ട് അവതരിപ്പിക്കുന്നതിനിടെയാണ് ക്രമീകരിച്ച സ്റ്റാന്‍ഡ് മൈക്ക് കറങ്ങാന്‍ തുടങ്ങിയത്.
സബ് ജില്ലാ കലോത്സവത്തിന് പോലും സ്റ്റേജ് ക്രമീകരണം മികച്ചതായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എട്ട് ടീമുകളാണ് വഞ്ചിപ്പാട്ടിന് ഉണ്ടായിരുന്നത്. ആറന്മുള ശൈലിയില്‍ വഞ്ചിപ്പാട്ട് അവതരിപ്പിച്ച ടീമിനാണ് വിധികര്‍ത്താക്കള്‍ ഒന്നാം സ്ഥാനം നല്‍കിയത്. തൂക്കിയിടുന്ന മൈക്ക് പോലും ക്രമീകരിച്ചിരുന്നില്ല. മത്സരം വീണ്ടും നടത്തുകയോ, തങ്ങളെ കൂടി വിജയികളായി പ്രഖ്യാപിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഡിഡിഇക്ക് പരാതി നല്‍കുമെന്ന് മത്സരാര്‍ത്ഥികള്‍ പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി വിഭാഗം വഞ്ചിപ്പാട്ടിലും സ്റ്റേജിന്റെ പ്രശ്‌നം മത്സരത്തെ ബാധിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
< !- START disable copy paste -->