Join Whatsapp Group. Join now!

ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മികച്ച നേട്ടം കൈവരിച്ചു.

Kerala, Kasargod, News, Kalolsavam, Sub jilla, TIHSS naimarmoola, LP, UP, HS,Kasaragid Sub District School Kalolsavam: Excellent achievement for TIHSS Naimaramoola കൊളത്തൂരില്‍ വെച്ച് നടന്ന ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വിവിധ വിഭാഗങ്ങളിലായി നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മികച്ച നേട്ടം കൈവരിച്ചു.
കാസര്‍കോട്: (www.my.kasargodvartha.com 12.11.2019) കൊളത്തൂരില്‍ വെച്ച് നടന്ന ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വിവിധ വിഭാഗങ്ങളിലായി നായന്മാര്‍മൂല  തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മികച്ച നേട്ടം കൈവരിച്ചു.

അറബിക്  സാഹിത്യോത്സവത്തില്‍ ഹൈസ്‌കൂള്‍, യു പി വിഭാഗങ്ങളില്‍ ചാമ്പ്യന്‍ഷിപ്പും എല്‍.പി.വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ നാലാം സ്ഥാനവും നേടിയാണ് മികച്ച ഈ നേട്ടത്തിന് അര്‍ഹത നേടിയത്.

ഹൈസ്‌ക്കൂള്‍ വട്ടപ്പാട്ട്, കോല്‍ക്കളി, ഉറുദു സംഘഗാനം,മോണോ ആക്ട് എന്നിവയിലും അറബി വിഭാഗത്തില്‍ നാടകം, സംഘഗാനം,മോണോ ആക്ട്, പ്രശ്‌നോത്തരി, നിഘണ്ടു നിര്‍മാണം, എല്‍.പി. സംഘ ഗാനം, പദ കേളി , തര്‍ജമ എന്നിവയില്‍ ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിന് യോഗ്യത നേടി. 55 കുട്ടികള്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച് റവന്യൂ ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kasargod, News, Kalolsavam, Sub jilla, TIHSS naimarmoola, LP, UP, HS,Kasaragid Sub District School Kalolsavam: Excellent achievement for TIHSS Naimaramoola

Post a Comment