Join Whatsapp Group. Join now!

പ്രവാസികളെ ദ്രോഹിക്കുന്ന വിമാന കമ്പനികളെ നിയന്ത്രിക്കണമെന്ന് കസബ് കെ എം സി സി

പ്രവാസികളില്‍നിന്നും അമിത ടിക്കറ്റ് ചാര്‍ജ് ഈടാക്കി പ്രയാസപ്പെടുത്തുന്ന വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് Gulf, News, Oman, KMCC, Mogralputhur Panchayath, Kasab KMCC demanded the regulation of Airlines
ഒമാന്‍: (my.kasargodvartha.com 16.11.2019) പ്രവാസികളില്‍നിന്നും അമിത ടിക്കറ്റ് ചാര്‍ജ് ഈടാക്കി പ്രയാസപ്പെടുത്തുന്ന വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കസബ് കെ എം സി സി മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡണ്ട് കെ ബി കുഞ്ഞാമു ഉദ്ഘാടനം ചെയ്തു. സീതി കുന്നില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ മുജീബ് കമ്പാര്‍ മുഖ്യപ്രഭാഷണം നടത്തി. ലത്തീഫ് കുന്നില്‍ സ്വാഗതം പറഞ്ഞു.

ഭാരവാഹികളായി സീതി കുന്നില്‍ (പ്രസിഡണ്ട്) അബ്ബാസ് ചൗക്കി, ഖാദര്‍ മൊഗര്‍, റസാഖ് കമ്പാര്‍ (വൈസ് പ്രസിഡണ്ട്), ലത്തീഫ് കുന്നില്‍ (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ഖാദര്‍ കല്ലങ്കൈ, വലിയാന്‍ കായിക്കട്ടെ, അഷ്റഫ് കോട്ടക്കുന്ന് (ജോ. സെക്രട്ടറി), ഫസല്‍ കോട്ടക്കുന്ന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Gulf, News, Oman, KMCC, Mogralputhur Panchayath, Kasab KMCC demanded the regulation of Airlines

Post a Comment