Join Whatsapp Group. Join now!

ജില്ലാ സ്‌കൂള്‍ കലോത്സവം; വേദിയില്‍ തിങ്കളാഴ്ച നടക്കുന്ന മത്സരങ്ങള്‍

ഇരിയണ്ണി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവരുന്ന 60-ാമത് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെKerala, News, Kalolsavam
കാസര്‍കോട്: (my.kasargodvartha.com 11.11.2019) ഇരിയണ്ണി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവരുന്ന 60-ാമത് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി വേദി 13ല്‍ രാവിലെ 9.30 മണി മുതല്‍ ഹൈസ്‌കൂള്‍ വിഭാഗം സമസ്യപൂരണം നടക്കും. ഇതോടൊപ്പം യുപി, എച്ച്എസ്, എച്ച്എസ്എസ് സംസ്‌കൃതം കഥാരചന.

11.30 മണിക്ക് യുപി, എച്ച്എസ്, എച്ച്എസ്എസ് സംസ്‌കൃതം കവിതാ രചന. 2 മണിക്ക് യുപി, എച്ച്എസ്, എച്ച്എസ്എസ് സംസ്‌കൃതം ഉപന്യാസം. അതോടൊപ്പം യുപി വിഭാഗം സമസ്യപൂരണം.

വേദി 14ല്‍ 9.30 മണി മുതല്‍ യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തില്‍ കന്നട കഥാരചന, 11.30 മണി മുതല്‍ യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തില്‍ കന്നട കവിതാ രചന. 2 മണിക്ക് എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തിന് ഉപന്യാസം കന്നഡ മത്സരം നടത്തും. എച്ച്എസ് വിഭാഗത്തില്‍ തമിഴ് കവിതാരചനയും സംഘടിപ്പിക്കും.

 Kerala, News, Kalolsavam, District school kalolsavam 2019 today

വേദി 15ല്‍ രാവിലെ 9.30 മണി മുതല്‍ എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തിന് അറബിക് ഉന്യാസം, 11.3ം മണിക്ക് എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തിന് അറബിക് കഥാരചന, 2ന് എച്ച്എസ്എസ് വിഭാഗത്തിന് അറബിക് കവിതാരചനയും നടത്തും.

വേദി 16ല്‍ രാവിലെ 9.30 മണിക്ക് യുപി വിഭാഗത്തില്‍, തര്‍ജ്ജിമ(അറബിക്), പദകേളി, ക്വസ്, എച്ച്എസ് വിഭാഗത്തിന് പ്രശ്നോത്തരി മത്സരവും സംഘടിപ്പിക്കും.

വേദി 17ല്‍ രാവിലെ 9.30 മുതല്‍ എച്ച്എസ് വിഭാഗത്തിന് ക്യാപ്ഷന്‍ രചന(അറബിക്), തര്‍ജ്ജിമ(അറബിക്), നിഘണ്ടു നിര്‍മ്മാണം, പോസ്റ്റര്‍ നിര്‍മാണം എന്നീ മത്സരങ്ങളും നടത്തും.

< !- START disable copy paste -->
Keywords: Kerala, News, Kalolsavam, District school kalolsavam 2019 today 

Post a Comment